ഭൂമി അഴിമതി കേസ്; ഇമ്രാൻ ഖാനും ഭാര്യയും പ്രതികൾ: 14 വർഷം തടവിന് ശിക്ഷിച്ച് കോടതി

190 മില്യൺ പൗണ്ട് സ്‌റ്റെർലിംഗ് ഭൂമി അഴിമതി കേസിൽ ഇമ്രാൻ ഖാന് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇസ്ളാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാനും ഭാര്യ ബുഷ്‌റാ ബീബിയ്‌ക്കും അഴിമതി കേസിൽ തടവുശിക്ഷ വിധിച്ചത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ യുകെയിൽ നിന്ന് ലഭിച്ച പണവും ഭൂമിയും രാജ്യത്തിന് ലഭിക്കാതെ തൊണ്ണൂറുകളിൽ അദ്ദേഹം സ്ഥാപിച്ച അൽ ഖാദിർ ട്രസ്‌റ്റിനായി ഉപയോഗിച്ചതാണ് അഴിമതി കേസ്. 14 വർഷം തടവിന് പുറമേ ഒരു മില്യൺ പാകിസ്ഥാനി രൂപയും ഇമ്രാന്…

Read More

ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാം; സാമൂഹികാഘാത പഠന റിപ്പോർട്ട്

നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ട്. തൃക്കാക്കര ഭാരത്‍ മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം നടത്തിയ പഠന റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുളള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. വിശദമായ റിപ്പോർട്ട് കളക്ടർ സംസ്ഥാന സർക്കാരിന് കൈമാറും. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കണ്ടെത്തിയത്. ഇതിൽ 2263 ഏക്ക‍ർ ചെറുവളളി എസ്റ്റേറ്റും 307 ഏക്കർ സ്വകാര്യ ഉടമസത്ഥതയിലുള്ള…

Read More

മുനമ്പം വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി

മുനമ്പത്തെ വഖഫ് ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സ‍ർ‌ക്കാ‍ർ ഉത്തരവ്. റിട്ടയേ‍ർഡ് ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. പഴയ തിരുവിതാംകൂ‍ർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട വസ്തുവിൻ്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സ‍ർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാ‍ർശ ചെയ്യുകയും…

Read More

മുനമ്പം ഭൂമി പ്രശ്നം: ‘ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകി’: ടി.കെ ഹംസ

മുനമ്പം ഭൂമി പ്രശ്നത്തിൽ പാണക്കാട് റഷീദലി തങ്ങൾക്കെതിരെ വഖഫ് ബോർഡ് മുൻ ചെയർമാൻ  ടി കെ ഹംസ. മുനമ്പത്തെ കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ച സംഭവത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ കാലത്താണെന്ന് ടികെ ഹംസ പറഞ്ഞു. ഇതിനു പിന്നിലുള്ള താൽപര്യം പരിശോധിക്കണമെന്നും ടികെ ഹംസ ആവശ്യപ്പെട്ടു. താൻ ചെയർമാനായപ്പോൾ മുനമ്പത്ത് സാമ്പത്തിക ശേഷിയുള്ള ഏതാനും പേർക്കാണ് നോട്ടീസ് അയച്ചത്. തൻ്റെ പേര്  വിവാദത്തിലേക്ക് വെറുതെ…

Read More

മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളുമുൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

വഖഫ് ഭൂമി വഖഫ് ഹിന്ദു – മുസ്‌ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നതാണ് വഖഫ് ഭൂമി പ്രശ്നം. ഇന്ത്യയിലാകമാനം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. ഏത് തരം ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നു. പരാതിയുണ്ടായാൽ കോടതിയെ പോലും സമീപിക്കാൻ ആവുന്നില്ല. വഖഫ് ബോർഡിനെ തന്നെ സമീപിക്കണമെന്നതാണ് സ്ഥിതി. മുനമ്പത്ത് നിന്ന് ആളുകൾ ഒഴിക്കാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്ത് എത്രത്തോളം വഖഫ് ഭൂമിയുണ്ടെന്ന് വ്യക്തമാക്കാൻ കേരള…

Read More

‘ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് അവകാശപ്പെട്ടിട്ടില്ല’; സര്‍വകക്ഷി യോഗം വേണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

നമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കത്ത് പൂര്‍ണരൂപത്തില്‍ ‘മുനമ്പത്ത് അറുനൂറില്‍ അധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  മുനമ്പത്തെ 404 ഏക്കര്‍…

Read More

ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നം: സർക്കാർ ആത്മാർഥമായി ഇടപെടണം; മുസ്‌ലിം ലീഗ്

ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ നിലപാടുമായി മുസ്‌ലിം ലീഗ്. സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘കേരള സർക്കാർ പ്രശ്നത്തിൽ ആത്മാർഥമായി ഇടപെടണം. അതിനു തയ്യാറായാൽ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്. അവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടണമെന്ന് ആർക്കും അഭിപ്രായമില്ല. എന്നാൽ അവരുടെ രേഖകൾ ശരിയാക്കിക്കൊടുക്കേണ്ടതുണ്ട്. പ്രദേശത്തുകാർ ഇക്കാര്യത്തിൽ ഉത്തരവാദിയല്ല, വിഷയവുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണം. പരിഹാരത്തിനായി സർക്കാർ മുന്നിട്ടിറങ്ങിയാൽ മുസ്‌ലിം സംഘടനകൾ എല്ലാ പിന്തുണയും നൽകും. ’’– കുഞ്ഞാലിക്കുട്ടി…

Read More

ട്രിവാൻഡ്രം ടെന്നീസ് ക്ലബിന് തിരിച്ചടി; പാട്ടഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഉത്തരവുമായി ഹൈക്കോടതി

ട്രിവാൻഡ്രം ടെന്നീസ് ക്ലബ് 1950 മുതൽ കൈവശം വച്ചിരിക്കുന്ന പാട്ടഭൂമി നിയമങ്ങളനുസരിച്ച് ഏറ്റെടുക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി. പാട്ടഭൂമിയുടെ വാടക ഇനത്തിൽ 31.27 കോടി രൂപ കുടിശിക വരുത്തിയത് ക്ലബിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ജസ്റ്റിസുമാരായ അമിത് റാവൽ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കുടിശിക അടച്ചു തീർക്കാത്ത സാഹചര്യത്തിൽ ക്ലബ്ബിന്റെ ബാർ ലൈസൻസ് പുതുക്കി നൽകാത്ത സർക്കാർ നടപടിക്കെതിരെ ക്ലബ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു കോടി രൂപ അടച്ച് ലൈസൻസ് പുതുക്കി…

Read More

മൂന്നാർ ചൊക്രമുടിയിൽ കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിൽ; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്

മൂന്നാർ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായാണ് അതിൽ പറയുന്നത്. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ. കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. അനധികൃത നിർമാണം നടത്തിയവർ, കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫിസറുടെ…

Read More

മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി എത്രയെന്ന് അറിയിക്കണം; സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം

മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി എത്രയാണെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ വനം പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ച ശേഷം ഏലം കുത്തകപാട്ട ഭൂമി വിഷയത്തിൽ എന്ത് ഇടപെടൽ നടത്തണമെന്ന് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത് എന്ന് അമിക്കസ്‌ക്യുറിയും സീനിയർ അഭിഭാഷകനുമായ കെ. പരമേശ്വർ സുപ്രീം…

Read More