‘അമ്മയെ കാണാനോ ചേർത്തുപിടിക്കാനോ കഴിയുന്നില്ല’: ദുഃഖം രേഖപ്പെടുത്തി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ

ബംഗ്ലദേശിൽ അരങ്ങേറുന്ന രാഷ്ട്രീയ പ്രക്ഷോഭത്തിലും പലായനം ചെയ്യേണ്ടി വന്ന മാതാവിനെ കാണാൻ സാധിക്കാത്തതിലും ദുഃഖം രേഖപ്പെടുത്തി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ. ‘‘ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ രാജ്യത്തെ ജനങ്ങളുടെ ജീവൻ നഷ്ടമായത് ഏറെ വേദനിപ്പിക്കുന്നു. ഈ വിഷമഘട്ടത്തിൽ എന്റെ മാതാവിനെ ഒന്നു കാണാനോ ചേർത്തുപിടിക്കാനോ കഴിയാത്തത് അതിലേറെ ഹൃദയഭേദകവും’’– ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസീദ് എക്സിൽ കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ ഡിവിഷന്റെ റീജിയണൽ ഡയറക്‌ടറാണ് സൈമ. ഹസീനയ്ക്ക് ബംഗ്ലദേശ് വിടാൻ…

Read More