
ഒപ്പം അഭിനയിച്ചിരുന്നവർ എൻറെ ശരീരത്തെക്കുറിച്ച് മോശം പറയുന്നതു കേട്ടിട്ടുണ്ട്: ലളിതശ്രീ
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടിമാരിലൊരാളായി മാറിയ ലളിതശ്രീ അടുത്തിടെ ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുന്നു. താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. ലളിതശ്രീയുടെ വാക്കുകൾ: ‘ബോഡിഷെയിമിംഗ് ഉള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇന്നതിൽ വിഷമമുണ്ട്. അന്ന് അടുത്ത വർക്ക് കിട്ടണമെന്നും വീട്ടുവാടക അടയ്ക്കണമെന്നും മാത്രമായിരുന്നു ചിന്ത. ഇനി അങ്ങനെ ഒരു കഥാപാത്രവും ചെയ്യില്ല. എനിക്ക് ചെറുപ്പം തൊട്ടേ തടിയുണ്ടായിരുന്നതുകൊണ്ട് ആളുകൾ കളിയാക്കിയിരുന്നു. ഒപ്പം അഭിനയിക്കുന്നവർ വരെ എന്നെ കളിയാക്കിയിരുന്നു. ഇതെല്ലാം എന്നെ വേദനിപ്പിച്ചിരുന്നു. അച്ഛൻ മരിക്കുമ്പോൾ അനുജൻ ചെറിയ…