പാര്‍ലമെന്റ് അതിക്രമത്തിലെ പ്രതികളുടെ ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങള്‍ രാജസ്ഥാനില്‍നിന്നും കണ്ടെത്തി. ഫോണുകളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പാര്‍ലമെന്റിനകത്തും പുറത്തും അതിക്രമത്തില്‍ നേരിട്ട് പങ്കാളികളായ നാല് പ്രതികളുടെ ഫോണുകൾ കേസിലെ മുഖ്യപ്രതിയായ ലളിത് ഝാ ആയിരുന്നു സൂക്ഷിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിന് ശേഷം രാജസ്ഥാനിലേക്ക് കടന്ന ഇയാള്‍ അവിടെവെച്ച് ഫോണുകള്‍ നശിപ്പിച്ചശേഷം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ആദ്യം നാല് പ്രതികളുടെയും ഫോണുകള്‍ കത്തിച്ചതിന് ശേഷമാണ് സ്വന്തം ഫോണും ലളിത് അവിടെവച്ച് തന്നെ നശിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസന്വേഷണം…

Read More

പാർലമെന്റ് അതിക്രമ കേസ്; മുഖ്യപ്രതി ലളിത് ഝായെ സഹായിച്ച രണ്ടു പേർ കസ്റ്റഡിയിൽ

പാർലമെന്‍റ് അതി​ക്രമ കേസിൽ മുഖ്യപ്രതിയായ ലളിത് ഝായെ സഹായിച്ച രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ നാല് പ്രതികളുടെയും മൊബൈൽഫോൺ രാജസ്ഥാനിൽ വച്ച് നശിപ്പിച്ചതായി ലളിത് ഝാ പൊലീസിന് മൊഴി നൽകി .കേസിൽ തെളിവെടുപ്പിന്‍റെ ഭാഗമായി കളർ സ്മോക്ക് ഉപയോഗിച്ചുള്ള ആക്രമണം പുനഃസൃഷ്ടിക്കും. രാജസ്ഥാൻ സ്വദേശികളായ മഹേഷ്, കൈലാശ് എന്നിവരെയാണ് ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.ഇവർ ലളിത് ഝായുടെ കൂട്ടാളികളാണെന്നും ഡൽഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറിയിച്ചു. മഹേഷ് പുകയാക്രമണത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ…

Read More