
സീരിയലില്‍ സ്ത്രീകളെ അഹങ്കാരികളും കുശുമ്പികളുമായും ചിത്രീകരിക്കുന്നത്; ലാലി
കനിയുടെ വാക്കുകള്‍ ഏറ്റെടുത്ത് തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ലാലി പിഎം. ഒരു സീരിയലില്‍ നിന്ന് തനിക്ക് അഭിനയിക്കാനുള്ള അവസരം വന്നിരുന്നുവെന്നും പിന്നീട് അത് ഏറ്റെടുക്കാതിരുന്നതിനെ പറ്റിയുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ലാലി പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ‘രണ്ടുവര്‍ഷം മുമ്പ് ഒരു സീരിയലില്‍ അഭിനയിക്കാന്‍ ചാന്‍സ് വന്നിരുന്നു. ഒരു മുഴുനീള കഥാപാത്രം. ഇപ്പോഴുള്ള സീരിയലുകളുടെ അതേ പാറ്റേണില്‍ സ്ത്രീകളെ ഒന്നുകില്‍ നന്മ മരങ്ങളും ദുര്‍ബലരുമായോ അതല്ലെങ്കില്‍ അഹങ്കാരികളും കുശുമ്പികളുമായും ചിത്രീകരിക്കുന്നത് തന്നെയായിരുന്നു ആ സീരിയലും. പ്രത്യേകിച്ച് പരിപാടിയൊന്നും…