
‘എല്ലാം സിംഗിള്‍ ടേക്കില്‍ ചെയ്യുന്ന ആളാണ് മണി, അന്ന് ക്യാപ്റ്റന്‍ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു’: ലാല്‍ ജോസ് പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. ഇപ്പോഴിതാ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിടുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യുബ് ചാനലിലൂടെയാണ് ലാല്‍ ജോസ് മണിയെക്കുറിച്ച് സംസാരിക്കുന്നത്. പട്ടാളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മണി ക്യാപ്റ്റന്‍ രാജുവിനോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും ലാല്‍ ജോസ് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ”ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു മണി. പട്ടാളം എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു സംഭവമുണ്ടായി. രാത്രി പട്ടാള ക്യാമ്പിലേക്ക് മണി ഓടി വരുന്നൊരു രംഗമുണ്ട്. കുറച്ച് ദൈര്‍ഘ്യമുള്ള ഡയലോഗാണ്. സാധാരണ മണി ഫസ്റ്റ് ടേക്കില്‍…