
മമ്മൂട്ടി ഞങ്ങളെ ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു: ലാല്‍
സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളെല്ലാം തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. ഇപ്പോഴിതാ തങ്ങള്‍ സംവിധായകരാകാന്‍ മമ്മൂട്ടി ഒരു കാരണമാണെന്ന് ലാല്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘മമ്മൂട്ടി ഞങ്ങളെ ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു. എന്ന് വെച്ചാല്‍ നശിച്ച് പോകുമെന്ന് അര്‍ത്ഥമില്ല. വേറെ ഏതോ വഴിയില്‍ പോകുമായിരുന്നു. ഇവിടെ ഇരിക്കില്ലായിരുന്നു എന്നത് ശരിയാണ്. ചിലപ്പോള്‍ ഇവിടെ ഇരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടായിരിക്കാം. ചിലപ്പോള്‍ വേറെ എന്തെങ്കിലും ഒക്കെ ആയിട്ടായിരിക്കാം. മമ്മൂക്ക ഞങ്ങളുടെ മിമിക്‌സ് പരേഡ് എന്ന പരിപാടിയുടെയും വലിയ ഫാന്‍ ആയിരുന്നു,’…