ലീഡെടുത്ത രണ്ട് ഗെയിമും നഷ്ടപ്പെടുത്തി; സെമിയിൽ ലക്ഷ്യ പുറത്ത്; മുന്നില്‍ വെങ്കലം

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനല്‍ കാണാതെ പുറത്ത്. ബാഡ്മിന്റണ്‍ ഫൈനലിലെത്തി ചരിത്രം സൃഷ്ടിക്കാനുള്ള ലക്ഷ്യ സെന്നിന്റെ ശ്രമമാണ് പരാജയപ്പെട്ടത്. സെമിയില്‍ നിലവിലെ ഒളിംപിക്‌സ് ചാംപ്യനും ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെതിരെയുള്ള പോരാ‌ട്ടത്തിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണവും റിയോയില്‍ വെങ്കലവും നേടിയ താരമാണ് അക്സെല്‍സന്‍. ആദ്യ ഗെയിമില്‍ 5-0 ന്റെ ലീഡെടുത്ത അക്സെല്‍സനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ലീഡെടുത്ത ലക്ഷ്യ പക്ഷേ പിന്നീട് ആ ഗെയിം 22-20ന്…

Read More