കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ…

Read More

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph വരെ വേഗത) വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; ലക്ഷദ്വീപിൽ എൻഡിഎ സ്ഥാനാർത്ഥി ടി.പി യൂസഫ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ടി.പി യൂസുഫ് എൻഡിഎ സ്ഥാനാർത്ഥി. എൻസിപി അജിത് പവാർ വിഭാഗത്തിലെ നേതാവാണ് യൂസുഫ്. നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. കോൺഗ്രസ് നേതാവ് മുഹമ്മദ് ഹംദുല്ല സയീദാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ഉൾപ്പെടെ സിറ്റിംഗ് എംപിമാരെ ഒഴിവാക്കി ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിക്ക് പകരം ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംസ്ഥാന മന്ത്രി തൗണോജം ബസന്ത കുമാർ സിങ്ങ് മത്സരിക്കും. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിൽ സിറ്റിംഗ്…

Read More

ലക്ഷ ദ്വീപിൽ പുതിയ വിമാനത്താവളം വരുന്നു; മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാൻ ശുപാർശ

ലക്ഷ്വദീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി. മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാനാണ് ശുപാർശ. സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ് വിമാനത്താവളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ക്യാമ്പയിൻ നടക്കുകയാണ്. 2026 മാർച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാൻഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് ലക്ഷ്യം. പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച്…

Read More

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനവുമായി ഇസ്രയേൽ; മാലിദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാ​ഗോടെ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ട് ഇസ്രയേൽ എംബസി . ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാ​ഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ധതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമര്‍ശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയെ…

Read More

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം പുറത്ത്; ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രം

ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനം. ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രമാണ് ഉണ്ടാകുക. സിബിഎസ്ഇ സിലബസ് പ്രകാരമായിരിക്കും ഒന്നാം ക്ലാസ് പ്രവേശനം. എസ് സി ഇ ആര്‍ ടി കേരള മലയാളം മീഡിയം ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും. മലയാളം ഐച്ഛിക വിഷയമായി പഠിക്കാം, അറബി ഭാഷ സ്കൂളുകളും ഉണ്ടാവില്ല. നിലവിലെ രണ്ട് മുതൽ എട്ട് വരെ ക്ലാസിലെ കുട്ടികൾക്ക് അടുത്തവർഷം മുതൽ ഇത് ബാധകമാകും. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്….

Read More

“തന്നെ ധൃതിപ്പെട്ട് അയോഗ്യനാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം” ; ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ

ലക്ഷദ്വീപിന്റെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചു. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാത്ത ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് മുഹമ്മദ് ഫൈസലിന്റെ അപ്പീൽ. തന്നെ ധ്യതിയിൽ വീണ്ടും അയോഗ്യനാക്കിയ നടപടിയ്ക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യങ്ങൾ ഉണ്ടെന്ന് മുഹമ്മദ് ഫൈസൽ ആരോപിച്ചു. പത്ത് വർഷം ശിക്ഷിച്ച ഉത്തരവ് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും വധശ്രമക്കേസിലെ ശിക്ഷാ വിധി കോടതി മരവിപ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ലോകസഭാ സെക്രട്ടറിയറ്റ് മുഹമ്മദ് ഫൈസലിന്റെ അംഗത്വം മരിവിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയത്….

Read More

വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കവരത്തി കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ. ജസ്റ്റിസ് എൻ. നഗരേഷ് ആണ് കേസിൽ വിധി പറഞ്ഞത്. എം.പിക്കു പുറമെ നാലുപേർക്കെതിരായ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പത്തു വർഷത്തെ തടവുശിക്ഷയാണ് കേസിൽ കവരത്തി കോടതി വിധിച്ചിരുന്നത്. ഇതേതുടർന്ന് മുഹമ്മദ് ഫൈസലിനു ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യത കൽപിച്ചിരുന്നു. പിന്നീട് ഹൈക്കോടതി വിധി മരവിപ്പിക്കുകയും ലോക്‌സഭാ അംഗത്വം തിരിച്ചുലഭിക്കുകയുമായിരുന്നു. കവരത്തി സെഷൻസ്…

Read More

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധിക്കുളള സ്റ്റേ സുപ്രീംകോടതി റദ്ദാക്കി

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു.അതേസമയം,ഹൈക്കോടതി വിധി വരുന്നതുവരെ എം.പി സ്ഥാനത്ത് മുഹമ്മദ് ഫൈസലിന് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന് വിധിച്ചത്.ഫൈസലിന് പത്ത് വർഷത്തെ തടവുശിക്ഷയും കോടതി സെഷൻസ് കോടതി വിധിച്ചിരുന്നു.എന്നാൽ ഫൈസൽ എം.പി ആണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി…

Read More

ലക്ഷദ്വീപ് സ്കൂളുകളിൽ യൂണിഫോം ‘പരിഷ്‌കരിച്ച്’ സർക്കുലർ

ലക്ഷദ്വീപിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ യൂണിഫോം പരിഷ്‌കരിക്കാനുള്ള അഡ്മിനിസ്ട്രേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ദ്വീപിന്റെ തനതായ സംസ്കാരത്തെ ഹനിക്കുന്ന രീതിയിലുള്ള നിർദേശങ്ങളാണ് പുതുതായി വന്നിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയീദ് ആരോപിച്ചു. പുതിയ നീക്കത്തിനെതിരെ ക്ലാസ് ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നയിപ്പു നൽകി. ഓഗസ്റ്റ് 10ന് പുറത്തിറക്കിയ സർക്കുലറിൽ ബെൽറ്റ്, ടൈ, ഷൂസ്, സോക്‌സ് തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഹിജാബിനെ കുറിച്ച് പരാമർശമില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിട്ടും പെൺകുട്ടികൾക്ക് ഹിജാബോ സ്കാർഫോ സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും ഇല്ലാത്തതാണ്…

Read More