ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിക്കുന്നതിന് 3.72 ലക്ഷത്തിന്റെ ടെൻഡർ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിക്കുന്നതിന് 3.72 ലക്ഷത്തിന്റെ ടെൻഡർ വിളിച്ചു. കഴിഞ്ഞ വർഷം ജനുവരി 16 ന് ആയിരുന്നു ടെൻഡർ. ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് കാലിത്തൊഴുത്തു നിർമിക്കാൻ തീരുമാനിച്ചതു മുൻപ്  വിവാദമായിരുന്നു. രണ്ടു ഘട്ടമായാണ് കാലിത്തൊഴുത്ത് നിർമാണത്തിനു ടെൻഡർ വിളിച്ചത്. ഇതിനു പിന്നാലെയാണ് ചാണകക്കുഴി നിർമാണത്തിനുള്ള  ടെൻഡർ നടപടി.

Read More

മണൽ കോൺട്രാക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിനിടെ തമിഴ്നാട്ടിൽ  ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങിയതിന് ഇഡി ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. മധുര ഡിണ്ടിഗലില്‍ വച്ചാണ് അങ്കിത് തിവാരിയെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തത്. മണൽ കോൺട്രാക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. ഔദ്യോഗിക വാഹനത്തിൽ വച്ചാണ് അറസ്റ്റെന്നും വിവരമുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് ഇഡി നടപടി വ്യാപകമായിരിക്കെയുള്ള അറസ്റ്റിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഇഡി അഴിമതിക്കാര്‍ എന്ന ഹാഷ് ടാഗിൽ ഡിഎംകെ സൈബര്‍ ഹാൻഡിലുകൾ അങ്കിതിന്‍റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം രാജസ്ഥാനിലും ഇഡി…

Read More