മാലിന്യം കളയാൻ പോയ 16കാരിയെ കാണാനില്ല; കായലിൽ വീണെന്ന് സംശയം, തെരച്ചിൽ തുടരുന്നു

എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണതായി സംശയം. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസിന്റെ മകൾ ഫിദയെ (16) ആണ് കാണാതായത്. ഫയർ ഫോഴ്സ് ടീമും സ്‌കൂബാ ടീമും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. മാലിന്യം കളയാനായി കായലിന് സമീപത്തേക്ക് പോയ ശേഷം കുട്ടിയെ ആരും കണ്ടിട്ടില്ല. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും ഏറെ നാളായി നെട്ടൂരിലാണ് താമസം. നാട്ടുകാരും ചെറുവള്ളങ്ങളിൽ കുട്ടിക്കായി തെരച്ചിൽ…

Read More

വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി

വേമ്പനാട്ട് കായലില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കെ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. വേമ്പനാട്ട് കായലിന്റെ ഭാഗമായ ചിത്തിര കായലിലായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരായിരുന്നു ബോട്ടിലുണ്ടായിരുന്ന സഞ്ചാരികള്‍. ഒറ്റമുറിയുള്ള ഹൗസ്‌ബോട്ട് മറിഞ്ഞ ഉടന്‍ യാത്രികരെ സ്പീഡ് ബോട്ടെത്തിച്ച് രക്ഷപ്പെടുത്തി. മണല്‍ത്തിട്ടയില്‍ ഇടിച്ചാകാം ബോട്ട് മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. കാലപ്പഴക്കം ചെന്ന ഹൗസ്‌ബോട്ടാണിത്. മണല്‍ത്തിട്ടയിലിടിച്ച് പലക ഇളകി ഹൗസ്‌ബോട്ടിലേക്ക് വെള്ളം കയറിയതായാണ് വിവരം. പതുക്കെയാണ് ബോട്ടിലേക്ക് വെള്ളം കയറി മുങ്ങിയത് എന്നതുകൊണ്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്താന്‍…

Read More