
പ്രിയൻ സാറിനൊപ്പം സിനിമ ചെയ്യാൻ ഇഷ്ടമായിരുന്നു: ലൈല
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് ലൈല. ഗോവയിൽ ജനിച്ചു വളർന്ന ലൈല മലയാളത്തിൽ ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുങ്ക് ഭാഷയിൽ സജീവമായി. 1999 മുതൽ തമിഴ് സിനിമയിലും ചുവടുറപ്പിച്ചു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുന്നതിന്റെ വിശേഷം പറഞ്ഞ് എത്തിയിരിക്കുകയാണ് ലൈല. ‘ഒരുപാട് സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട്. അതിനെല്ലാം കാരണം മോശം സംവിധായകരും മോശം കഥയുമാണ്. ഞാൻ പൊതുവേ കഥ പൂർണമായും കേട്ടശേഷമാണ് സിനിമ ചെയ്യാൻ തയാറാവുകയുള്ളൂ. എന്നാൽ കൃത്യമായ സ്‌ക്രിപ്റ്റ് പോലുമില്ലാതെ…