ലഡാക്കിൽ ഇന്ത്യ- ചൈന സൈനിക പിൻമാറ്റം പൂർണം; ദീപാവലി മധുരം കൈമാറും

 അതിർത്തിയിലെ സംഘർഷ മേഖലയിൽ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ. കിഴക്കൻ ല‍ഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്നാണ് സൈനികർ പിൻവാങ്ങിയത്. പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി. ദീപാവലി ദിനമായ ഇന്ന് ഇരു പക്ഷത്തേയും സൈനികർ മധുര പലഹാരങ്ങൾ കൈമാറുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ- ചൈന ബന്ധം പുതിയ വികസന അവസരങ്ങൾക്കു മുന്നിലാണെന്നു ചൈനീസ് അംബാസഡർ എക്സിൽ കുറിച്ചു. സൈനിക പിൻമാറ്റം പുരോ​ഗമിക്കുകയാണെന്നും പട്രോളിങ് രീതികൾ കമാൻഡർമാർ തീരുമാനിക്കുമെന്നും…

Read More

ഇന്ത്യയും ചൈനയും ലഡാക്കിൽ സൈനിക പിന്മാറ്റം പൂർത്തിയാക്കി; മേഖലയിൽ സൈനിക പട്രോളിങ് ആരംഭിക്കും

കിഴക്കൻ ലഡാക്ക് നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്‌സാങ് മേഖലകളിൽ നിന്നാണ് ധാരണപ്രകാരം രാജ്യങ്ങളുടെ പിന്മാറ്റം പൂർത്തിയാക്കിയത്. മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിശോധന പുരോഗമിക്കുകയാണെന്നും പട്രോളിംഗ് രീതികൾ ഗ്രൗണ്ട് കമാൻഡർമാർ തീരുമാനിക്കുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളിൽ എത്തിയതായി കൊൽക്കത്തയിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ്…

Read More

ലഡാക്കിൽ പുതുതായി അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ച് കേന്ദ്രം; ഇതോടെ ജില്ലകളുടെ എണ്ണം ഏഴായി

കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിൽ പുതുതായി അഞ്ചു ജില്ലകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചത്. സൻസ്‌കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ജില്ലകളാണ് നേരത്തെ ലഡാക്കിലുണ്ടായിരുന്നത്. ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഷാ എക്‌സിൽ കുറിച്ചു. പുതിയ ജില്ലകളിലൂടെ എല്ലാ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും ആനുകൂല്യങ്ങൾ ജനങ്ങളുടെ…

Read More

കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സ്ഫോടനം; നാലുമരണം

കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തിൽ നാലുമരണം. സൊപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോറിയിൽനിന്ന് ചിലർ ആക്രിസാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നത്. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടുപേർ പിന്നീടുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം

ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഇന്ന് ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലേയിലും ലഡാക്കിലും അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻറർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഇന്ന് പുർച്ചെ 4.33നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലേയിലും ലഡാക്കിലും കൂടാതെ കിശ്ത്വർ ജില്ലയിലും ശക്തി കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവിടെ ഇന്ന് പുലർച്ചെ1.10ന് റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഉണ്ടായ…

Read More