
മൂവയിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് യുഎഇ ദേശീയ ദിനാഘോഷം
രാജ്യം വികസനങ്ങളുടെ മുഖ്യപങ്കാളികളായ ബ്ലൂക്കോളർ തൊഴിലാളിങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ദുബായിൽ 52- മത് ദേശീയ ദിനം കെങ്കേമമായി ആഘോഷിച്ചു. കഴിഞ്ഞ ദിവസം എമിറേറ്റിലെ വിവിധ ലേബർ ക്യാമ്പുകളിലുള്ള 3000-ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചു ഒരു മെഗാ ദേശീയ ദിനാഘോഷം നടന്നു. ദുബായ് സർക്കാറിന്റെ തൊഴിൽ കാര്യ സ്ഥിരം സമിതിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.അൽ ഹബാബിലെ ദുബായ് ഹെറിറ്റേജ് ആൻഡ് കൾച്ചർ വില്ലേജിലാണ് ചടങ്ങ് നടന്നത്.എമിറാത്തി സാംസ്കാരിക പൈതൃകങ്ങൾ പരിചയപ്പെടുത്തിയും വൈവിധ്യമായ മത്സരങ്ങൾ ഇന്നങ്ങൾ നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളും,കൈനിറയെ സമ്മാനങ്ങളും നൽകിയുമാണ്…