
തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കും, മനുഷ്യക്കടത്ത് തടയൽ ഊർജ്ജിതമാക്കും ; ബഹ്‌റൈൻ
മനാമ : തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും അവകാശ സംരക്ഷണവും നൽകി ബഹ്‌റൈൻ. മനുഷ്യക്കടത്ത് മുതൽ തൊഴിലാളികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അമേരിക്കൻ നീതികാര്യ ഡിപ്പാർട്ട്മെന്റിന് കീഴിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രോസിക്യൂഷൻ യുണിറ്റ് , തൊഴിൽ വകുപ്പിന് കീഴിലെ വേജ് ആൻഡ് അവർ ഡിവിഷൻ, ആരോഗ്യ, മാനവിക സേവന ഡിപാർട്ട്മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരും പ്രതിനിധികളുമായി വാഷിങ്ടണിൽ ചർച്ച നടത്തുകയായിരുന്നു അവർ. മനുഷ്യക്കടത്ത് തടയുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് നയപരിപാടികൾ…