തൊഴിൽ മേഖല ക്രമീകരിക്കാൻ ശ്രമം തുടരുമെന്ന് ഒമാൻ

വി​വിധ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളെ നി​യ​ന്ത്രി​ക്കാ​നും തൊ​ഴി​ൽ മേ​ഖ​ല ക്ര​മീ​ക​രി​ക്കാ​നും സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ. സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​യി നി​രോ​ധി​ക്ക​പ്പെ​ട്ട ജോ​ലി​ക​ൾ വി​ദേ​ശി​ക​ൾ ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും. നി​ല​വി​ൽ വി​വി​ധ ക​മ്പ​നി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രേ സ്ഥാ​പ​ന​ത്തി​ൽ തൊ​ഴി​ൽ പെ​ർ​മി​റ്റി​ൽ അ​നു​വ​ദി​ച്ച ജോ​ലി മാ​റി മ​റ്റു ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​രും പി​ടി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ…

Read More