ബഹ്‌റൈനിൽ ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി മാർച്ച് നാല്

ബഹ്റൈനിൽ ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി മാർച്ച് നാല് ആയിരിക്കുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധിക്യതർ വ്യക്തമാക്കി.  ബഹ്റൈനിൽ അനധികൃതമായി കഴിയുന്ന തൊഴിലാളികളും ഫ്‌ളെക്‌സി വിസ ഉടമകളും മാർച്ച് നാലിന് മുമ്പ് ലേബർ രജിസ്‌ട്രേഷൻ പദ്ധതി വഴി രേഖകൾ നിയമാനുസൃതമാക്കണമെന്നാണു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്.

Read More