തൊഴിൽ നിയമങ്ങൾ ലംഘിച്ചു ; ഒമാനിൽ ആയിരത്തിലേറെ പ്രവാസികൾ അറസ്റ്റിൽ

ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മാസം 1,551 പ്രവാസികളാണ് അറസ്റ്റിലായത്. തൊഴില്‍ മന്ത്രാലയം, ലേബര്‍ ഡയറക്ടറേറ്റ് ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി സര്‍വീസസിന്‍റെ ഇന്‍സ്പെക്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേര്‍ പിടിയിലായി. സ്വന്തം തൊഴിലുടമകള്‍ അല്ലാത്തവര്‍ക്കായി ജോലി ചെയ്ത 69 പേര്‍, ആവശ്യമായ ലൈസന്‍സ് ഇല്ലാതെ നിയന്ത്രിത ജോലികളില്‍ ഏര്‍പ്പെട്ട 148…

Read More

തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങളുമായി ബഹ്റൈൻ

ബഹ്‌റൈനിൽ തൊഴിൽ നിയമങ്ങളിൽ മാറ്റത്തിനൊരുങ്ങി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്ന പുതിയ നിയമഭേദഗതി നടപ്പിലായാൽ ചട്ട ലംഘനം നടത്തുന്ന കമ്പനികൾക്കും തൊഴിലാളികൾക്കുമുള്ള പിഴ ശിക്ഷയിൽ ഇളവുകൾ ലഭിക്കും. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ആശ്വാസകരമാകുന്ന രീതിയിൽ പിഴശിക്ഷയിൽ ഇളവ് നൽകുവാനുള്ള കരട് നിയമമാണു ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഭേദഗതി നടപ്പിലായാൽ തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി -എൽ.എം.ആർ.എ ചുമത്തുന്ന പിഴയിൽ ഇളവുകളുണ്ടാകും. ഇത് പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ…

Read More

ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗത്ത് അൽ ശർഖിയയിൽ പരിശോധനകൾ നടത്തി

ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗത്ത് അൽ ശർഖിയയിൽ പരിശോധനകൾ നടത്തി. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി. ഈ പരിശോധനകളുടെ ഭാഗമായി രാജ്യത്തെ തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ 41 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ, ഏഷ്യൻ വംശജരാണ് ഈ അറസ്റ്റിലായ പ്രവാസികൾ. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

Read More

ഒമാനിൽ തൊഴിൽ നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി മസ്‌കറ്റിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം മസ്‌കറ്റ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.  മസ്‌കറ്റ് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പോലീസ് എന്നവരുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി തൊഴിൽ നിയമങ്ങൾ ലംഘിച്ച 10 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അനധികൃതമായി വഴിയോര കച്ചവടം നടത്തിയവരും ഇതിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. بهدف متابعة القوى العاملة غير العمانية…

Read More