
തൊഴിലാളി മേഖലകളിൽ രണ്ട് പുതിയ മാർക്കറ്റുകൾ തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു
തൊഴിലാളികൾക്കായി രണ്ടു മേഖലകളിൽകൂടി പുതിയ മാർക്കറ്റുകൾ തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പഴയ ഒരു മാർക്കറ്റ് പുനരുദ്ധരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലെ മാർക്കറ്റുകൾ കൂടുതൽ മികച്ചതാക്കുന്നതിന് പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചത്. അൽ ഖൂസ്-3ൽ 16,000 ചതുരശ്ര അടി വിസ്തീർണത്തിലും മുഹൈസന 2ൽ 9200 ചതുരശ്ര അടി വിസ്തീർണത്തിലുമാണ് മാർക്കറ്റുകൾ നിർമിക്കുക. അതോടൊപ്പം അൽ ഖൂസ് 4ലെ 14,000 ചതുരശ്ര അടി വിസ്തീർണമുള്ള നിലവിലെ മാർക്കറ്റ് നവീകരിക്കും. ഭക്ഷണപദാർഥങ്ങൾ,…