
തൊഴിൽ, താമസ നിയമങ്ങളുടെ ലംഘനം ; ബഹ്റൈനിൽ 168 വിദേശ തൊഴിലാളികളെ നാടുകടത്തി
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 168 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. നേരത്തേ നടത്തിയ പരിശോധനകളിൽ പിടികൂടിയ തൊഴിലാളികളെയാണ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ കോടതി ഉത്തരവിട്ടത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ജൂലൈ 7 മുതൽ 13 വരെയുള്ള കാലയളവിൽ 408 പരിശോധനകളാണ് നടത്തിയത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകൾക്കിടയിൽ 58 നിയമ വിരുദ്ധ തൊഴിലാകൾ പിടിയിലായിട്ടുണ്ട്. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചവരാണ് പിടികൂടപ്പെട്ടവരിൽ അധികവും….