
സംസം വെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിദിനം 80 തവണ ലാബ് പരിശോധന
സംസം വെള്ളത്തിന്റെ ശുദ്ധിയും സുരക്ഷയും ഉറപ്പാക്കാൻ മദീന മസ്ജിദുന്നബവിയിൽ പ്രതിദിനം നടത്തുന്നത് 80 തവണ ലാബ് പരിശോധന. മസ്ജിദുന്നബവിക്ക് കീഴിലെ ലബോറട്ടറിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക സംഘമാണ് ഇത്രയും തവണ സാമ്പിളുകൾ പരിശോധിക്കുന്നത്. പള്ളിക്കുള്ളിലെയും മുറ്റത്തെയും സംസം വെള്ളത്തിന്റെ എല്ലാ വിതരണ സംവിധാനത്തിൽ നിന്നുമാണ് പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ എടുക്കുന്നത്. ജലത്തിന്റെ ശുദ്ധത പരിശോധിക്കാൻ ലോകത്ത് നിലവിലുള്ള ഏറ്റവും അത്യാധുനിക ലാബ് ഉപകരണങ്ങളും സാങ്കേതികവിദ്യയുമാണ് സംസം വെള്ളത്തിന്റെ പരിശോധനക്ക് ഉപയോഗിക്കുന്നത്. മക്കയിൽ നിന്ന് കൊണ്ടുവരുന്ന സംസം…