
‘ലാബ് ഓഫ് ഫ്യൂച്ചർ’; വിദ്യാർത്ഥികളെ ആകർശിച്ച് ദുബൈയിലെ ആദ്യത്തെ ‘സ്റ്റെം’ അധിഷ്ഠിത ബഹിരാകാശ ശാസ്ത്ര ലാബ്
വിദ്യാർത്ഥികളെ ആകർശിക്കുകയാണ് ദുബൈയിൽ പ്രവർത്തനം തുടങ്ങിയ ആദ്യത്തെ ‘സ്റ്റെം’ അധിഷ്ഠിത ബഹിരാകാശ ശാസ്ത്ര ലാബ് . സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ലാബായ ‘ലാബ് ഓഫ് ഫ്യൂച്ചർ’ വിദ്യാഭ്യാസത്തിന്‍റെ ഭാവി തിരുത്തിക്കുറിക്കുമെന്ന് അധികൃതർ പറയുന്നു. വിദ്യാർഥികളെ ബഹിരാകാശ പ്രമേയമാക്കിയുള്ള അത്ഭുതലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന പ്രദർശനത്തോടെയാണ് കരാമയിൽ ലാബ് ഉദ്ഘാടനം ചെയ്തത്. വിദ്യാർഥികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഇവർക്ക് ലാബിന്‍റെ പ്രവർത്തനം വിശദീകരിച്ചു. വളർന്നുവരുന്ന ജ്യോതിശാസ്ത്രജ്ഞർ മുതൽ എൻജിനീയനീയർമാർ വരെ മുമ്പെങ്ങുമില്ലാത്തവിധം ആഴത്തിലുള്ള പഠനാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ…