
സംസ്ഥാന ഫൊറൻസിക് ലാബിന് ദേശീയ അംഗീകാരം നഷ്ടമായി
നടപടിക്രമങ്ങൾ പാലിക്കുന്നതിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വരുത്തിയതിനു സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിക്കു നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്‍റ്റിങ് ആൻഡ് കാലിബ്രേഷൻ (എൻഎബിഎൽ) അംഗീകാരം (അക്രഡിറ്റേഷൻ) നഷ്ടമായി. 4 മാസം വരെ ഈ വിവരം രഹസ്യമാക്കി വച്ച ഫൊറൻസിക് ലാബ് അധികൃതർ, അംഗീകാരം നഷ്ടമായ വിവരം മറച്ചുവച്ച് എൻഎബിഎല്ലിന്റെ ലോഗോ ഉപയോഗിച്ച് ഇക്കാലയളവിൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകൾ വിവിധ കോടതികൾക്കു കൈമാറിയതും വിവാദത്തിൽ. എൻഎബിഎല്ലിന്റെ അംഗീകാരം നഷ്ടമായാൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകളുടെ ആധികാരികതയാണു കോടതിയിൽ ചോദ്യം…