യൂറോ കപ്പിൽ ഇന്ന് ഫ്രാന്‍സിന്‍റെ എതിരാളികൾ നെതർലൻഡ്സ്, ജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ; എംബാപ്പേ ഇറങ്ങുമോ?

യൂറോ കപ്പിൽ ഫ്രാൻസ് ഇന്ന് നെതർലൻഡ്സിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ മുൻ ചാമ്പ്യൻമാരുടെ പോരിൽ ജയിക്കുന്നവർക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം. രാത്രി 12.30നാണ് മത്സരം. ഓസ്ട്രിയയുമായുള്ള മത്സരത്തിനിടെ നായകന്‍ കിലിയന്‍ എംബാപ്പേയ്ക്ക് പരിക്കേറ്റിരുന്നു. അതിനാൽ ഫ്രാൻസിനായി ഇന്ന് കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ടീമിനൊപ്പം എംബാപ്പേ പരീശീലനം തുടങ്ങിയിരുന്നു, എങ്കിലും ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കളിക്കുകയാണെങ്കില്‍ പരിക്കേറ്റ മൂക്ക് സംരക്ഷിക്കാൻ പ്രത്യേക മാസ്ക് ധരിച്ചാകും എംബാപ്പേ കളിക്കുക എന്ന് നേരത്തെ തന്നെ ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. നെത‌ർലൻഡ്സിനെതിരായ…

Read More

എംബാപ്പെയ്ക്ക് മൂക്കിന് പരിക്ക്; നെതര്‍ലന്‍ഡ്‌സിനെതിരേ കളത്തിലിറങ്ങുമോ എന്നതിൽ അനിശ്ചിതത്വം; ആശങ്കയില്‍ ഫ്രഞ്ച് ടീം

ഫ്രഞ്ച് ടീമിനെ ആശങ്കയിലാഴ്തി എംബാപ്പെയുടെ പരിക്ക്. അദ്യ മത്സരത്തിൽ തന്നെ കിലിയൻ എംബാപ്പെയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ആദ്യ മത്സരം അവസാനിക്കാനിരിക്കെ ഓസ്ട്രിയൻ താരം കെവിൻ ഡെൻസോയുടെ പിറകിൽ ശക്തമായി ഇടിക്കുകയായിരുന്നു എംബാപ്പെ. മൂക്കിനാണ് പരിക്കേറ്റത്. അടുത്ത മത്സരത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യകതതയുണ്ടായിട്ടില്ല. കൂട്ടിയിടിയിൽ മൂക്കിൽ നിന്നും ചോരവാർന്നതോടെ താരം ​ഗ്രണ്ട് വിട്ടിരുന്നു. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരില്ലെന്നും കളിക്കാനാകുമെന്നുമാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ കരുതുന്നത്. എന്നാൽ അപ്പോഴും വെള്ളിയാഴ്ച്ച നെതർലൻഡ്സിനെതിരേയുള്ള മത്സരത്തിലിറങ്ങുമോ എന്നാണ് ഉറപ്പില്ലാത്തത്. എംബാപ്പെക്ക് കളിക്കാനാവുമോ…

Read More

കിലിയൻ എംബാപ്പെയുമായി കരാറിലെത്തി റയൽ മഡ്രിഡ് ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

15ആം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂട്ടി റയൽ മാഡ്രിഡ്. ഫ്രഞ്ച് ക്യാപ്റ്റനും സൂപ്പർ താരവുമായ കിലിയൻ എംബാപെയുമായി ക്ലബ് കരാറിലെത്തി. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുമെന്ന് പ്രമുഖ സ്‌പോർട്‌സ് മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം തന്നെ പി.എസ്.ജി വിടുന്നതായി എംബാപെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റയലിലേക്ക് 25 കാരൻ ചേക്കേറുമെന്നുള്ള വാർത്തകളും പ്രചരിച്ചു. എന്നാൽ റയലോ എംബാപെയോ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിരുന്നില്ല….

Read More

മത്സരം തീരം മുൻപേ കളിക്കളത്തിൽ നിന്ന് പിൻവലിച്ചു; പിഎസ്ജി പരിശീലകനോട് മോശമായി പ്രതികരിച്ച് കിലിയൻ എംബാപ്പെ

ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിടിനൊരുങ്ങുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെ വിവാദത്തിൽ. ലീഗ് വണ്ണിൽ മാർസെലെക്കെതിരായ മാച്ചിൽ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതോടെ സബ്‌സ്റ്റിറ്റിയൂട്ടായി പുറത്തേക്ക് മടങ്ങിയ എംബാപെ ഡഗൗട്ടിലിരിക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പരിശീലകൻ ലൂയിസ് എൻറികക്കെതിരെ മോശം കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഫ്രാൻസ് ടീം ക്യാപ്റ്റൻ കൂടിയായ എംബാപെയെ 65ആം മിനിറ്റിലാണ് പിൻവലിച്ചത്. പകരക്കാരനായി പോർച്ചുഗീസ് യുവതാരം ഗോൺസാലോ റാമോസിനെയാണ് ഇറക്കിയത്….

Read More

ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ റയലിലേക്ക് എന്ന് സൂചന; ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിട്ടേക്കും

ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപെയുടെ കൂടുമാറ്റ വാർത്തകൾ വീണ്ടും സജീവമാകുന്നു. ഫ്രഞ്ച് മാധ്യമമാണ് താരം ഈ സീസൺ അവസാനത്തോടെ പി.എസ്.ജി വിടുമെന്ന് റിപ്പോർട്ട് ചെയ്തത്. വൈകാതെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി കരാറിലെത്തുമെന്നും ഫ്രഞ്ച് പത്രം ലേ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇ.എസ്.പി.എനും വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. 25 കാരൻ റയലിലേക്ക് ചേക്കേറുമെന്ന് കഴിഞ്ഞ കുറച്ച് മാസമായി പ്രചരണമുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. 2023-24 സീസണിന് ശേഷം എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. പി.എസ്.ജി അധികൃതർ പുതിയ കരാറിലെത്താൻ താരത്തെ…

Read More

മെസിക്ക് മാത്രം നൽകാൻ കഴിയുന്ന ചില നിമിഷങ്ങൾ ഫുട്ബോളിലുണ്ട്; ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ

പി.എസ്.ജിയിൽ ലയണൽ മെസിക്കൊപ്പം കളിച്ചിരുന്ന നിമിഷങ്ങൾ ഒരുപാട് മിസ് ചെയ്യുന്നതായി സൂപ്പർ താരം കിലിയൻ എംബാപെ . എന്നെപ്പോലൊരു സ്‌ട്രൈക്കർക്ക് മുന്നേറ്റനിരയിൽ കൃത്യമായി പന്ത് എത്തിച്ചുനൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.മെസിക്ക് മാത്രം നൽകാനാവുന്ന ചില പ്രത്യേകമായ നിമിഷങ്ങൾ കളിയിലുണ്ട്. ഇതെല്ലാം മിസ് ചെയ്യുന്നുവെന്നും പി.എസ്.ജിക്ക് വേണ്ടി ട്രോഫി ഡെഡ് ചാമ്പ്യൻസ് കിരീടം നേടിയ ശേഷം ഫ്രഞ്ച് താരം പ്രതികരിച്ചു. അതേസമയം, ഖത്തർ ലോകകപ്പിൽ അർജന്റീനയുമായുള്ള ഫൈനൽ തോൽവിക്ക് ശേഷം ആദ്യമായാണ് മെസിയെ പിന്തുണച്ച് എംബാപെ പ്രതികരണം നടത്തുന്നതെന്ന പ്രത്യേകതയുണ്ട്….

Read More

ഫിഫ ബെസ്റ്റ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; ലയണൽ മെസി, കിലിയൻ എംബാപ്പെ, ഏർലിംഗ് ഹാളണ്ട് എന്നിവർ പട്ടികയിൽ

2023ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസി, ഏർലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ബാലൺ ഡി ഓർ ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്. നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. ഖത്തർ ലോകകപ്പിലെ പ്രകടനത്തെ തുടർന്ന് എട്ടാം ബാലൺ ഡി ഓർ മെസിയെ തേടിയെത്തിയിരുന്നു. പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതും ഇൻറർ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിയെ ഫിഫ…

Read More