
കുഴൽമന്ദം അപകടം: കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കുഴൽമന്ദത്ത് 2022 ഫെബ്രുരി 7 ന് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവീസിൽ നിന്ന് പുറത്താക്കി. പീച്ചി സ്വദേശി സി എൽ ഔസേപ്പിനെയാണ് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കൃത്യവിലോപം കെഎസ്ആർടിസിയ്ക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തിയാണ് നടപടി. ഔസേപ്പ് തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് നടപടി. കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി 10 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന…