
കുവൈത്തിൽ പുതിയ എണ്ണപ്പാടം കണ്ടെത്തി ; അഭിനന്ദനം അറിയിച്ച് കുവൈത്ത് മന്ത്രിസഭ
കുവൈത്ത് മന്ത്രിസഭ പ്രതിവാര യോഗം ബയാൻ പാലസിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്നു. അൽ നുഖാദ സമുദ്രമേഖലയിലെ എണ്ണ-വാതക ശേഖരം കണ്ടെത്തിയതിനെ മന്ത്രിസഭ അഭിനന്ദിച്ചു. കുവൈത്ത് പെട്രോളിയം കോർപറേഷന്റെയും കുവൈത്ത് ഓയിൽ കമ്പനിയുടെയും മഹത്തായ പരിശ്രമങ്ങളെയും അഭിനന്ദിച്ചു.ഈ കണ്ടെത്തൽ കുവൈത്തിനെ എണ്ണ മേഖലയിലെ മുൻനിര ഉൽപാദകരുടെ ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്നും സൂചിപ്പിച്ചു. ആരോഗ്യ മന്ത്രാലയ ആപ്ലിക്കേഷന്റെ (കുവൈത്ത് ഹെൽത്ത്) പുതിയ പതിപ്പ് സംബന്ധിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ…