കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി ; ഓർമപ്പെടുത്തലുമായി അധികൃതർ

പ്ര​വാ​സി​ക​ള്‍ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ര​ണ്ടു ത​വ​ണ അ​വ​സ​രം ന​ൽ​കി​യ​തി​നാ​ൽ സ​മ​യ​പ​രി​ധി നീ​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ കാ​ല​താ​മ​സ​മോ ത​ട​സ്സ​ങ്ങ​ളോ ഇ​ല്ലാ​തെ സു​ഗ​മ​മാ​യി തു​ട​രു​ന്ന​തി​ന് ബ​യോ​മെ​ട്രി​ക് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ സ​ര്‍ക്കാ​ര്‍-​ബാ​ങ്ക് സേ​വ​ന​ങ്ങ​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും. പൂ​ർ​ത്തി​യാ​ക്കാ​ത്ത പ്ര​വാ​സി​ക​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു….

Read More

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ; കുവൈത്തിൽ രാജകുടുംബാംഗത്തിനും സഹായിയായ ഏഷ്യക്കാരനും ജീവപര്യന്തം തടവ് വിധിച്ച് ക്രിമിനൽ കോടതി

വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ രാജകുടുംബാംഗത്തിനും സഹായി ഏഷ്യൻ വംശജനും ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൗണ്‍സിലര്‍ നായിഫ് അല്‍ – ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് (ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യന്‍ കൂട്ടാളിയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 3 ഏഷ്യക്കാരുടെ സഹായത്തോടെയാണ് വീട്ടിൽ കഞ്ചാവ് വളർത്തിയത്. ഭരണകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ വിൽ‍പനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്ന ഏകദേശം 5,130 കിലോഗ്രാം കഞ്ചാവ്,…

Read More

വ്യാജ സന്ദേശങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് അ​ടു​ത്തി​ടെ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം. ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ൽ സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യോ മാ​ത്ര​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ഫോ​ൺ ന​മ്പ​റു​ക​ളി​ൽ നി​ന്ന് മ​ന്ത്രാ​ല​യം ആ​ർ​ക്കും ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്നി​​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ അ​യ​ച്ച ന​മ്പ​റി​ന്റെ വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ പ്ര​തി​ക​രി​ക്കാ​വൂ എ​ന്ന്…

Read More

പുതുവർഷ ആഘോഷങ്ങൾ അതിര് വിടേണ്ട ; നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ങ്ങ​ളി​ൽ ആ​ഘോ​ഷം അ​തി​രു​വി​ടേ​ണ്ട. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കും. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ലും നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ലും ല​ക്ഷ്യ​മി​ട്ടാ​ണ് മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ുഫ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ ക​ര്‍ശ​ന​മാ​ക്കു​ന്ന​ത്. പൊ​തു ജ​ന​ങ്ങ​ള്‍ക്ക് ശ​ല്യ​മാ​കു​ന്ന രീ​തി​യി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ചാ​ല​റ്റു​ക​ൾ, ഫാ​മു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം…

Read More

ഇന്ത്യ- കുവൈത്ത് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തും ; പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനത്തിൽ കരാറുകളിൽ ഒപ്പ് വെച്ചു

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ലും സൗ​ഹൃ​ദ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം തു​റ​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കു​വൈ​ത്ത് സ​ന്ദ​ര്‍ശ​നം. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധം ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​നാ​യു​ള്ള ച​ർ​ച്ച​ക​ളും സ​ഹ​ക​ര​ണ ക​രാ​റു​ക​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി. പു​തി​യ പ​ര​സ്പ​ര സ​ഹ​ക​ര​ണ ക​രാ​റി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ന്ത്യ​യും കു​വൈ​ത്തും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കും. 2025 -2029 കാ​ല​യ​ള​വി​ലാ​കും ഇ​ത്. 2025 -2028 കാ​ല​യ​ള​വി​ൽ…

Read More

രണ്ടു ദിവസത്തെ കുവൈത്ത് സന്ദർശനം പൂർത്തിയാക്കി മോദി; ഇന്ന് രാജ്യതലസ്ഥാനത്ത് ക്രിസ്മസ് ആഘോഷം

കുവൈത്ത് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമാകുന്നു. ഇന്ന് വൈകീട്ട് ആറരക്ക് ഡൽഹി സി ബി സി ഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും. സി ബി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരിപാടികൾക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ പ്രധാനമന്ത്രി ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറും. വിവിധ സഭാധ്യക്ഷന്മാര്‍, മന്ത്രിമാര്‍,സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. സി ബി സി ഐ ആസ്ഥാനത്തിന് സമീപമുള്ള സേക്രഡ് ഹാര്‍ട്ട്…

Read More

ലഹരി വസ്തുക്കളുമായി കുവൈത്തിൽ 19 പേർ അറസ്റ്റിൽ

രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ അ​റ​സ്റ്റി​ലാ​യി. പ്ര​തി​ക​ളി​ൽ​ നി​ന്ന് 15 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന്, 10,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, 30 കു​പ്പി ല​ഹ​രി പാ​നീ​യ​ങ്ങ​ൾ, ലൈ​സ​ൻ​സി​ല്ലാ​ത്ത നാ​ല് തോ​ക്കു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർട്ട്മെൻ്റ് ​ ഫോ​ർ കോം​ബാ​റ്റി​ങ് നാ​ർ​ക്കോ​ട്ടി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. പി​ടി​യി​ലാ​യ​വ​ർ വി​വി​ധ രാ​ജ്യ​ക്കാ​രാ​ണ്.

Read More

കുവൈത്ത് അമീർ അധികാരമേറ്റിട്ട് ഒരു വർഷം ; വികസന മുന്നേറ്റം ആഘോഷിച്ച് കുവൈത്ത്

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ന് ഒ​രാ​ണ്ട്. 2023 ഡി​സം​ബ​ർ 20നാ​ണ് കു​വൈ​ത്തി​ന്റെ 17-മ​ത് അ​മീ​റാ​യി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​ധി​കാ​ര​മേ​റ്റ​ത്. മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​്മദ് അ​ൽ ജാ​ബ​ിർ അ​സ്സ​ബാ​ഹി​ന്റെ വി​യോ​ഗ​ത്തി​ന് പി​റ​കെ ശൈ​ഖ് മി​ശ്അ​ലി​നെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​ന്റെ പു​തി​യ അ​മീ​റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ അ​മീ​റി​ന് കീ​ഴി​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വി​ക​സ​ന​ത്തി​ന്റെ​യും പു​രോ​ഗ​തി​യു​ടെ​യും ഒ​രാ​ണ്ട് ആ​ഘോ​ഷി​ക്കു​ക​യാ​ണ് കു​വൈ​ത്ത്….

Read More

ഗൾഫ് കപ്പ് ടൂർണമെൻ്റ് ; വൻ മെഡിക്കൽ ക്രമീകരണങ്ങൾ ഒരുക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

ഗ​ൾ​ഫ് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ന്‍റെ ഭാ​ഗ​മാ​യി വ​ൻ മെ​ഡി​ക്ക​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ടൂ​ർ​ണ​മെ​ന്റി​നാ​യി 50 നൂ​ത​ന ആം​ബു​ല​ൻ​സു​ക​ളും 400 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും വി​ന്യ​സി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സു​ക​ളെ​ത്തി​ക്കും. ഇ​വി​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ​ജ്ജ​മാ​ക്കു​മെ​ന്നു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഷാ​ത്തി പ​റ​ഞ്ഞു. സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പെ​ട്ടെ​ന്ന് എ​ത്താ​ൻ ആം​ബു​ല​ൻ​സ് പാ​ത​ക​ളും സ​ജ്ജീ​ക​രി​ക്കും. ടീ​മു​ക​ൾ താ​മ​സി​ക്കു​ന്ന എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും മെ​ഡി​ക്ക​ൽ ടീ​മു​ക​ളെ വി​ന്യ​സി​ക്കു​മെ​ന്നും അ​ൽ ഷാ​ത്തി…

Read More

43 വര്‍ഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി മോദി ഇന്ന് കുവൈത്തില്‍

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിൽ എത്തും. ഇന്നും നാളെയുമായി , രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി – കുവൈത്ത് അമീർ, ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടെ കുവൈത്ത് ഭരണ നേതൃത്വവുമായി ചർച്ച നടത്തും. 43 വർഷത്തിന് ശേഷം ഇത് ആദ്യമായാണ്, ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും, മോദിയുടെ ഈ സന്ദർശനത്തിനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ , രാജ്യെത്തു ഒന്നാം…

Read More