റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്

റീട്ടെയിൽമീ അവാർഡുകൾ വിതരണം ചെയ്തു. മികച്ച റീട്ടെയ്ൽ സ്ഥാപനങ്ങൾക്കുള്ള വാർഷിക റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. മോസ്റ്റ് അഡ്മേഡ് റീട്ടെയ്ൽ കമ്പനി ഓഫ് ദി ഇയർ അവാർഡാണ് ലുലുവിനു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ മോസ്റ്റ് റസ്പോൺസബിൾ റീട്ടെയ്‌ലർ, ടോപ് ഒമ്നി ചാനൽ റീട്ടെയ്‌ലർ എന്നീ അവാർഡുകളും ലുലുവിനു ലഭിച്ചു. ലുലു ഡയറക്ടർ എം.എ. സലീമാണ് അവാർഡ് ഏറ്റുവാങ്ങിയത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലർമാരിൽ നിന്ന് 135-ലധികം നോമിനേഷനുകളാണ് ലഭിച്ചത്….

Read More

അത്യാഹിത കേസുകളിൽ കുവൈത്തിൽ എല്ലാവർക്കും സൗജന്യ ചികിത്സ

കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ പ്രൊട്ടോക്കോൾ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികൾക്ക് അടിയന്തര ശസ്ത്രക്രിയകളും കാർഡിയാക് കത്തീറ്ററൈസേഷൻ ചികിത്സയും മരുന്നുകളും സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ആരോഗ്യസേവന കേന്ദ്രമായ സേഹയുടെ കീഴിൽ അബുദാബി എമിറേറ്റിലെ മുഴുവൻ താൽക്കാലിക കോവിഡ് പരിശോധനാ കേന്ദ്രങ്ങളും നിർത്തി. ഇനി സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലായിരിക്കും പരിശോധനയും വാക്സിനേഷനും തുടരുക. കോവിഡ് കേസുകൾ അൽ റഹ്ബ, അൽഐൻ ആശുപത്രികളിൽ മാത്രമേ സ്വീകരിക്കൂ. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് താൽക്കാലിക കേന്ദ്രങ്ങൾ അടച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റ് എമിറേറ്റിലെ കേന്ദ്രങ്ങൾ നേരത്തെ അടച്ചിരുന്നു. ……………………………………… യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ ഏർപ്പെടുത്തിയ ഇൻഷുറൻസ്​ പദ്ധതി പുതുവർഷദിനമായ ജനുവരി ഒന്നുമുതൽ മുതൽ പ്രാബല്യത്തിൽ. ജീവനക്കാർക്ക്​…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഹ്‌റൈൻ അന്താരാഷ്ട്ര ഫ്‌ളവർ ഷോ മാർച്ച് ഒന്ന് മുതൽ നടക്കും. രാജപത്‌നിയും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഉപദേശക സമിതി ചെയർപേഴ്‌സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സഖീറിലെ വേൾഡ് എസ്‌കിബിഷൻ കോംപ്ലക്‌സിൽ മാർച്ച് നാല് വരെയാണ് എക്‌സിബിഷൻ നടക്കുക. ‘വെള്ളം; ജീവിതത്തെ പുനരാവിഷ്‌കരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകാനും വനവത്കരണത്തിന് ഊർജ്ജം പകരാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ………………………………………… ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടൂറിസം മേഖലയുടെ വികസനത്തിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന വികസനത്തോടൊപ്പം ടൂറിസം മേഖലയുടേയും വികസനം ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. ………………………………………. ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി. 6 മിനി റോബോ ബസുകളാണ് പുതുതായി നിരത്തിലിറക്കിയത്. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ……………………………….. ഇന്ത്യന്‍ ഓഹരി വിപണിയില്‍…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. ……………………………….. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ……………………………… വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ്…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

സുപ്രിംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ ഗൂഗിള്‍ പ്ലേയില്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ……………………………. അഴിയൂരില്‍ 13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്‌കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്‌കൂളിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ……………………………. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയതലത്തിലും ശക്തമായ പ്രചാരണത്തിനൊരുങ്ങി സിപിഎം. ഗവര്‍ണറുടെ നടപടികള്‍…

Read More

ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സും

ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സും. യു.കെ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനമായ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ പട്ടികയിലാണ് 103 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 76-ാം റാങ്ക് ദേശീയ എയർലൈൻസ് സ്വന്തമാക്കിയത്. സുരക്ഷയും സർക്കാർ ഓഡിറ്റുകളും അടക്കം നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. വിമാനങ്ങളുടെ പഴക്കം, യാത്രക്കാരുടെ അഭിപ്രായം, ലാഭം, നിക്ഷേപകരുടെ റേറ്റിങ്, ജീവനക്കാരുടെ പെരുമാറ്റം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Read More