ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ ഇളവ് നൽകില്ല: കുവൈത്ത്

നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇന്ത്യൻ എൻജിനീയർമാർക്ക് ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി. എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വന്ന 2013ന് മുൻപ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേർക്ക് ഇതു വെല്ലുവിളിയാകും.പരിചയ സമ്പന്നരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.  അക്രഡിറ്റേഷന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കുവൈത്ത് നിലപാട്. കുവൈത്ത്…

Read More

ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്

കര-വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്. കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ കുവൈത്തില്‍ ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനത്തിന്‍റെ ടെസ്റ്റിംഗ് ഫേസ് ലോഞ്ച് ചെയ്തു. ഘട്ടം ഘട്ടമായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക്…

Read More

കുവൈത്തിൽ സ്വർണാഭരണങ്ങളിൽ ഹോൾ മാർക്കിങ് സമയപരിധി മേയ് 30വരെ നീട്ടി

കുവൈത്തിൽ സ്വർണാഭരണങ്ങൾ ഹോൾ മാർക്കിങ് മുദ്ര പതിപ്പിക്കുന്നതിനുള്ള സമയപരിധി മേയ് 30വരെ നീട്ടി. ഇതുസംബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതായി വാണിജ്യമന്ത്രാലയം അറിയിച്ചു. ഇതോടെ പഴയ ഹോൾ മാർക്കിങ് മുദ്രപതിച്ച സ്വർണാഭരണം മേയ് 30വരെ വിൽക്കാം.  പുതുക്കിയ തീരുമാനപ്രകാരം പഴയ ഹോൾ മാർക്കിങ് മുദ്രയുള്ള സ്വർണാഭരണങ്ങളുടെ പൂർണ വിവരങ്ങൾ ആഭരണത്തിൽ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡേറ്റ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

Read More

സൈബർ ക്രൈം വർധിക്കുന്നു; കുവൈത്തിൽ ജാഗ്രതാ നിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

സൈബർ ക്രൈം വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറത്തിറക്കി. സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരുമായി ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്ക്, ടെലികോം കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണെന്ന വ്യാജേന സന്ദേശങ്ങളും ഫോൺ കോളുകളും വഴി വ്യക്തി വിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ് വർധിച്ച സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.  രാജ്യത്ത് മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ കൂടിയതിനെ തുടർന്നാണ് ഈ മേഖലയിൽ തട്ടിപ്പുകളും വർധിച്ചിരിക്കുന്നത്. ഒരു കാരണവശാലും വ്യക്തി വിവരങ്ങളും ബാങ്ക്…

Read More

വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ച് കുവൈത്ത്

കുവൈത്തിൽ 2023-24 അധ്യയന വർഷത്തേക്ക് വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽനിന്ന് ബിരുദം നേടിയ വിദേശികൾക്കും അപേക്ഷിക്കാം. ഇംഗ്ലിഷ്, ഫ്രഞ്ച്, മാത്സ്, സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉയർന്ന യോഗ്യതയുള്ള വിദേശ അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവിൽ സർവീസ് കമ്മിഷൻ അനുമതി നൽകിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ്…

Read More

കുവൈത്ത് വിസാ അപ്ളിക്കേഷനുമായി അഭ്യന്തര മന്ത്രാലയം

കുവൈത്തിലേക്കുള്ള വ്യാജ വിസ തടയാൻ കുവൈത്ത് വിസാ അപ്ളിക്കേഷനുമായി അഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് വിസ ആപ്പ് അവതരിപ്പിച്ചത്. കുവൈത്ത് വിസ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അറിയിച്ചു. ഇതോടെ കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ സാധിക്കും. കഴിഞ്ഞ ദിവസം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതിയിലാണ് ഇത്…

Read More

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിൽ 625 തസ്തികകളിൽ വിദേശികളെ നിയമിക്കും

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ 625 ജോലി തസ്തികകളിൽ വിദേശികളെ നിയമിക്കുവാൻ അനുമതി. ഡോക്ടർ, നഴ്‌സിങ് സ്റ്റാഫ്, ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ ജോലികളിലെ വിദേശി നിയമനത്തിനാണ് താൽക്കാലികമായി അംഗീകാരം നൽകിയതെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അതിനിടെ പുതിയ അധ്യയന വർഷത്തിൽ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികൾക്ക് നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. അധ്യാപക ജോലിയിൽ പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കാൻ നേരത്തെ നീക്കം നടന്നിരുന്നു. എന്നാൽ യോഗ്യരായ സ്വദേശി അപേക്ഷകരുടെ ക്ഷാമമാണ് വിദേശികളെ നിയമിക്കുവാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

കുവൈത്ത് അമീറിന്റെ ചിത്രവും രാജ്യ മുദ്രയുമുള്ള ഉൽപന്നങ്ങൾ വിൽക്കരുത്

കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന വാണിജ്യ മന്ത്രാലയം നിരോധിച്ചു. ഇത്തരം ഉൽപന്നങ്ങളുടെ ചിത്രവും ദൃശ്യവും വിവരങ്ങളും പ്രസിദ്ധീകരിക്കാനും പാടില്ല. പരിശോധനയിൽ ഒട്ടേറെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. നിയമലംഘകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read More

കുവൈത്തിൽ 268 വെബ്സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി

കുവൈത്തിൽ കഴിഞ്ഞ വർഷം രാജ്യത്ത് 268 വെബ്‌സൈറ്റുകൾ വിലക്ക് ഏർപ്പെടുത്തുകയും 30 വെബ്‌സൈറ്റുകൾ പിൻവലിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. അതോടൊപ്പം ബൗദ്ധിക സ്വത്തവകാശത്തിന്റെയും പ്രസിദ്ധീകരണ അവകാശങ്ങളുടെയും ലംഘനം കാരണം 193 സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട് . കുവൈത്ത് നിയമങ്ങളും ഇസ്ലാമിക തത്വങ്ങളും പാലിക്കാത്തതിനാൽ 52 വെബ്‌സൈറ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചതായും സോഫ്റ്റ് വെയർ, അനുചിതമായ ബ്രൗസർ ഉള്ളടക്കം, വഞ്ചന, എന്നിവ കാരണം 23 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തായും…

Read More

യൂറോപ്പിലേക്ക് ഡീസൽ കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

യൂറോപ്പിലേക്ക് അഞ്ചിരട്ടി ഡീസൽ കയറ്റി അയയ്ക്കാൻ കുവൈത്ത് ഒരുങ്ങുന്നു. 25 ലക്ഷം ടൺ ഡീസൽ കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിമാന ഇന്ധന കയറ്റുമതി 50 ലക്ഷം ടണ്ണായും വർധിപ്പിക്കും. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ഇന്ധന ഇറക്കുമതിയിലെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം അവസാനം വരെ റഷ്യയിൽനിന്ന് യൂറോപ്യൻ യൂണിയൻ ഏകദേശം 13 ലക്ഷം ബാരൽ ഉൽപന്നങ്ങൾ വാങ്ങിയെന്നാണ് കണക്ക്.

Read More