ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് 19ന് കുവൈത്തിൽ പൊതു അവധി

ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂലൈ 19ന് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. 20ന് മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് വിശ്രമ ദിനമായും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ​ബുധൻ, വ്യാഴം ദിനങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുക.

Read More

തടവുകാർക്ക് ഇലക്ട്രോണിക് ബ്രേസ്ലെറ്റുകൾ ശുപാർശ ചെയ്ത് കുവൈത്ത് മനുഷ്യാവകാശ ബ്യൂറോ

കുവൈത്തിൽ തടവുകാർക്ക് ഇലക്ട്രോണിക് ബ്രേസ്ലെറ്റുകൾ ശുപാർശ ചെയ്ത് മനുഷ്യാവകാശ ബ്യൂറോ. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന അന്തേവാസികൾക്കായാണ് ട്രാക്കിങ് ബ്രേസ്ലെറ്റ് ഘടിപ്പിക്കുവാൻ നിർദ്ദേശം നൽകിയത്. നേരത്തെ മൂന്നുവർഷത്തിൽ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവർക്ക് സ്വന്തം വീട്ടിൽ ശിക്ഷ അനുഭവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് ട്രാക്കിങ് ബ്രേസ്ലെറ്റുകൾ ധരിപ്പിച്ചിരുന്നു. മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. അതിനിടെ ജയിൽ തടവുകാരുമായി ബന്ധപ്പെട്ട നിരവധി നിർദ്ദേശങ്ങൾ നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ…

Read More

കൊടും ചൂട്, കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ് വർധന, താപനില 52 ഡിഗ്രിയിലെത്താൻ സാധ്യത

താപനില 48 ഡിഗ്രി കഴിഞ്ഞതോടെ രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതായി റിപ്പോർട്ട്. റെക്കോഡ് വർധനയാണ് കഴിഞ്ഞ ദിവസം രാജ്യത്തെ വൈദ്യതി ഉപയോഗത്തിൽ രേഖപ്പെടുത്തിയത്.15,903 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിൽ ഉപയോഗിക്കപ്പെട്ടത്. രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന ഉപഭോഗം രോഖപ്പെടുത്തുന്നത്. കാലാവസ്ഥ കേന്ദ്രത്തിൻറെ റിപ്പോർട്ട് അനുസരിച്ച് അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില 52 ഡിഗ്രിയിലെത്താൻ സാധ്യതയുള്ളതിനാൽ ഉപഭോഗത്തിൽ വലിയ വർദ്ധനവാണ് വൈദ്യുതി, ജല മന്ത്രാലയം പ്രതീക്ഷിക്കുന്നത്. വേനലിൽ ഉയർന്ന ഉപഭോഗം ജല- വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ…

Read More

കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്

കുവൈത്തില്‍ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. രാത്രി പകലിനേക്കാളും താപനിലയിൽ അൽപം കുറവുണ്ടാകുമെങ്കിലും ചൂടിന് വലിയ മാറ്റം ഉണ്ടാകില്ല. ഇടവിട്ടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ചൂട് വര്‍ദ്ധിക്കും. മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശാമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ 51 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരുന്നു.

Read More

പെരുന്നാൾ വിപണി; കുവൈത്തിൽ ആടുകൾക്ക് വില കൂടുന്നു

ബലി പെരുന്നാൾ അടുത്തെത്തിയതോടെ കുവൈത്തിൽ ആട് വില കുതിച്ചുയരുന്നു. പെരുന്നാൾ വിപണിയിൽ ഇക്കുറി ആടൊന്നിന് 110 മുതൽ 200 ദീനാർ വരെ വില വരെയാണ് ഈടാക്കുന്നത്. ഇറാനിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും ആടുകൾ എത്താത്തതാണ് വില വർധനക്ക് കാരണം.നേരത്തെ ബലി പെരുന്നാളിനോടനുബന്ധിച്ചു ആടുവിപണിയിലെ ആവശ്യം കണക്കിലെടുത്ത് സിറിയ, ജോർഡാൻ എന്നിവിടങ്ങളിൽ നിന്ന് ആടുകളെ ഇറക്കുമതി ചെയ്തിരുന്നു. പ്രാദേശികമായി വളർത്തുന്ന അൽ-നുഐമി, അൽ-മൊഹാജെൻ എന്നീ ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. ജോർദാനിൽ നിന്നുള്ള അൽ-ഷിഫാലി ഇനങ്ങൾക്കും മാർക്കറ്റിൽ ആവശ്യക്കാരുണ്ട്….

Read More

2023ൽ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈനായി കുവൈത്ത് എയർവേയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു

കുവൈത്ത് എയർവേയ്‌സ് 2023ൽ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈനായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിങ് ഓർഗനൈസേഷനായ സ്കൈട്രാക്സ് റേറ്റിങിലാണ് കുവൈത്തിന്റെ മുന്നേറ്റം. 54-ാമത് പാരീസ് എയർ ഷോയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കുവൈത്ത് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അലി അൽ ദുഖാൻ പുരസ്കാരം ഏറ്റുവാങ്ങി. നേട്ടത്തിൽ അഭിമാനമുണ്ടെന്നും ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റെയും പ്രയത്നത്തിന്റെയും പ്രതിഫലനമാണിതെന്നും അൽ ദുഖാൻ പറഞ്ഞു. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ് ആഗോളതലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Read More

കുവൈത്ത് ഓയിൽ കമ്പനി അഞ്ച് വർഷത്തിനുള്ളിൽ 13 ബില്യൺ ദിനാർ ചെലവഴിക്കും

കുവൈത്ത് ഓയിൽ കമ്പനി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എണ്ണയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 13 ബില്യൺ ദിനാർ ചെലവഴിക്കും. 2025 ഓടെ കുവൈത്തിന്റെ എണ്ണ ഉൽപ്പാദനശേഷി പ്രതിദിനം 30 ലക്ഷം ബാരലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപെക് നയത്തിന് അനുസൃതമായാണ് രാജ്യത്തിന്റെ എണ്ണ ഉൽപ്പാദനമെന്ന് കുവൈത്ത് ഓയിൽ കമ്പനി, സി.ഇ.ഒ അഹ്മദ് അൽ ഐദാൻ പറഞ്ഞു. കുവൈത്തിന്റെ എണ്ണ ഉൽപ്പാദനം 2035-ഓടെ നാല് ദശലക്ഷം ബി.പി.ഡി എന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്തുമെന്ന് കുവൈറ്റ്; സുരക്ഷ ശക്തമാക്കും

കുവൈത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി സുരക്ഷ ശക്തമാക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിയമലംഘകർ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനാകുമെന്ന് എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ബദർ അൽ-ഷായ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശക വിസക്കാർക്കും ബയോമെട്രിക് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ബയോമെട്രിക് സംവിധാനം നിലവിൽ വന്നതോടെ രാജ്യത്ത് പ്രവേശന നിരോധനം ഏർപ്പെടുത്തി നാടു കടത്തിയവർ തിരിച്ചെത്തുന്നത് തടയാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Read More

കുവൈത്ത് 40,000 വിദേശികളെ ഒരുവർഷത്തിനിടെ നാടുകടത്തി

തൊഴിൽ നിയമം ലംഘിച്ചതിന് ഒരു വർഷത്തിനിടെ കുവൈത്ത് നാടുകടത്തിയത് 40,000 വിദേശികളെ. ഈ വർഷം ഇതുവരെ മാത്രം ഇന്ത്യക്കാരുൾപ്പെടെ 11,000 പേരെയാണ് നാടുകടത്തിയത്. പരിശോധന കർശനമാക്കിയതോടെ കുവൈത്തിൽ നിയമലംഘകരുടെ എണ്ണം 1.2 ലക്ഷമാക്കി കുറയ്ക്കാനായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിക്കു രൂപം നൽകി. 4 ഷിഫ്റ്റുകളിലായി…

Read More

പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് വിലക്കുമായി കുവൈറ്റ്; യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും

കുവൈറ്റിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് അധികൃതർ നിർത്തി വെച്ചു. 6,250 പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ നൽകുന്നതാണ് അധികൃതർ നിർത്തി വെച്ചിരിക്കുന്നത്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റേതാണ് ഈ തീരുമാനം. കെട്ടിട നിർമാണ മേഖല, എഞ്ചിനീയറിങ്, ബാങ്കിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലെ തൊഴിലുകളിൽ പെർമിറ്റ് നൽകുന്നത് ആണ് കുവൈറ്റ് അധികൃതർ നിർത്തി വെച്ചിരിക്കുന്നത്. ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവർക്ക് പുറമെ വിദ്യാഭ്യാസ യോഗ്യതയും അവർ ഇപ്പോൾ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ…

Read More