
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശനത്തിനായി കുവൈത്തിലെത്തി
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വകയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ബുധനാഴ്ച രാവിലെ കുവൈറ്റ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യയ്ക്കും കുവൈത്തിനുമിടയിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർന്നുവരുന്ന ഉന്നതതല സന്ദർശനങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. കുവൈത്ത് മന്ത്രിമാരുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരൻ ചർച്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങൾക്ക് പുറമെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ…