കുവൈത്തിലെ നേഴ്സുമാരുടെ മോചനം; കേന്ദ്രസർക്കാർ ഇടപെടലുകൾ നടത്തുന്നതായി വി.മുരളീധരൻ

കുവൈത്തിൽ തടഞ്ഞുവെച്ച നേഴ്സുമാരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. തടഞ്ഞുവച്ച 35 ഇന്ത്യക്കാരിൽ 19 പേർ മലയാളികളാണ്. ഇവർ ജോലി ചെയ്തിരുന്ന ബാന്ദ്ര ക്ലിനിക്കിന് ആശുപത്രി നടത്താൻ അനുമതിയില്ലായിരുന്നു. എല്ലാ സഹായവും ചെയ്യാൻ എംബസിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ 35 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ കഴി‍‍ഞ്ഞ ദിവസം പിടിയിലായത്. ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക്കിന് ആശുപത്രി നടത്താൻ അനുമതിയില്ലായിരുന്നു എന്നാണ്…

Read More

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചു

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ അധ്യയനവർഷം മുതൽ രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. Kuwait tweaks school hours in bid to reduce traffic jams https://t.co/bcZ2plXLO5#KUNA #KUWAIT — Kuwait News Agency – English Feed (@kuna_en) September 12, 2023 വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. അദെൽ അൽ മാനെ അംഗീകാരം നൽകിയിട്ടുണ്ട്. താഴെ…

Read More

നബിദിനം: കുവൈറ്റിൽ സെപ്റ്റംബർ 28-ന് പൊതുഅവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2023 സെപ്റ്റംബർ 28-ന് പൊതുഅവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ, 2023 സെപ്റ്റംബർ 28-ന് കുവൈറ്റിലെ മുഴുവൻ സർക്കാർ ഓഫീസുകളും, മന്ത്രാലയങ്ങളും അവധിയായിരിക്കും. അടിയന്തിര സ്വഭാവമുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ അവധി സംബന്ധിച്ച് സ്വയം തീരുമാനിക്കാവുന്നതാണെന്ന് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്. Kuwaiti gov’t: Sept 28 holiday marking anniv. of Prophet’s birth https://t.co/xkzgQc2Zio@KuwaitiCM #KUNA #KUWAIT pic.twitter.com/wdZwDQaI8j — Kuwait News Agency – English Feed…

Read More

ടെലിഫോൺ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് യാത്ര നിയന്ത്രണം; ആദ്യ ദിനം പിരിച്ചെടുത്തത് 10,000 ദിനാർ

ടെലിഫോൺ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ ദിനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിനായിരം കുവൈത്ത് ദിനാർ പിരിച്ചെടുത്തതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻറെ സഹകരണത്തോടെ എയർപ്പോർട്ടിൽ സജ്ജീകരിച്ച പ്രത്യേക കൗണ്ടർ വഴിയാണ് ഇത്രയും തുക പിരിച്ചെടുത്തത്. സർക്കാർ സേവനങ്ങളിലെ കുടിശ്ശികയും പിഴയും ഈടാക്കുന്നതിൻറെ ഭാഗമായി നേരത്തെ നീതിന്യായ, ജല-വൈദ്യതി, ഗതാഗത വകുപ്പുകൾ സമാനമായ രീതിയിൽ നിയമം നടപ്പിലാക്കിയിരുന്നു. വിവിധ മന്ത്രാലയങ്ങളിലെ കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവർക്ക് മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫിസുകൾ വഴിയും…

Read More

കുവൈറ്റിൽ പ്രവാസികളുടെ വിസകളിലെ വിവരങ്ങൾ ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

പ്രവാസികളുടെ വർക്ക് വിസകളിലെ വിവരങ്ങൾ നേരിട്ട് ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. 2023 സെപ്റ്റംബർ 5-നാണ് കുവൈറ്റ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രവാസികളുടെ വർക്ക് വിസകളിലെ പേര്, ജനനത്തീയതി, പൗരത്വം മുതലായ വിവരങ്ങൾ ഇനി മുതൽ നേരിട്ട് മാറ്റുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾ ഇതിനായി ഇത്തരം വർക്ക് വിസകൾ ആദ്യപടിയായി റദ്ദ് ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം വിസകൾ അനുവദിച്ച…

Read More

72 മണിക്കൂറിനുള്ളിൽ വൈദ്യതി കുടിശ്ശികയായി രണ്ടര ലക്ഷം ദിനാര്‍ പിരിച്ചെടുത്തു

കുവൈത്തില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന വിദേശികളില്‍ നിന്നും വൈദ്യതി കുടിശ്ശികയായി, രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ പിരിച്ചെടുത്തു. വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കസ്റ്റമർ സർവീസ് ഓഫീസ് വഴിയാണ് ഈ തുക സമാഹരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു . സെപ്റ്റംബര്‍ ഒന്ന് മുതലാണ്‌ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതോടെ കുടിശ്ശിക തീര്‍ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടുവാന്‍ സാധിക്കില്ല. സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായുമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍…

Read More

അബ്ബാസിയയില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയിൽ

കുവൈത്ത് അബ്ബാസിയയില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനിയായ ഷീബയാണ് (42) മരണമടഞ്ഞത്. സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ചങ്ങനാശേരി സ്വദേശി റെജി. രണ്ട് മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയാണ്. മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. ഇരുപത് വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി സൂചന

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ മെഡിക്കൽ തസ്തികകളിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി സൂചന. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കുവൈറ്റിലേക്ക് കൊണ്ട് വരുന്നതിന് ഉപാധികളോടെ ഫാമിലി വിസകൾ അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മറ്റു മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും ഫാമിലി വിസ അനുവദിക്കുന്നത് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് സാധ്യത തെളിയുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ…

Read More

കുവൈത്ത് കിരീടാവകാശി സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് പുറപ്പെടുന്നു

കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിട്ടൻ സന്ദശിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കിരീടാവകാശിയുടെ സന്ദർശനം. ഇന്ന് ബ്രിട്ടനിലേക്ക് തിരിക്കുന്ന കിരീടാവകാശി ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിൽ പങ്കെടുക്കും. കിരീടാവകാശിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു.

Read More

കുവൈത്തിൽ കുടിശ്ശിക ബാക്കിയാക്കി നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യാത്രാനിയന്ത്രണം

കുടിശ്ശിക ബാക്കിയാക്കി കുവൈത്തിൽ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിവിധ സർക്കാർ മന്ത്രാലയങ്ങൾ. രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പായി പ്രവാസികളും, ഗൾഫ് പൗരന്മാരും ടെലിഫോൺ ബിൽ കുടിശ്ശിക അടച്ച് തീർക്കണമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. നേരത്തെ ആഭ്യന്തര മന്ത്രാലയവും വൈദ്യതി-ജല മന്ത്രാലയവും സമാനമായ രീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് അത് അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല. ഇത് സംബന്ധമായി ആഭ്യന്തര-നീതിന്യായ മന്ത്രലായങ്ങളിലെ അണ്ടർസെക്രട്ടറിയുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ….

Read More