ശസ്ത്രക്രിയയ്ക്ക് ഇനി അത്യാധുനിക റോബോർട്ടിക് സഹായം; ആരോഗ്യമേഖലയിൽ കുതിപ്പുമായി കുവൈറ്റ്

ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് ഇ​നി അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​ക് സ​ർ​ജ​റി സ​ഹാ​യം. ശൈ​ഖ് സ​ബാ​ഹ് അ​ഹ്മ​ദ് യൂ​റോ​ള​ജി സെ​ന്റ​റി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് അ​ത്യാ​ധു​നി​ക റോ​ബോ​ട്ടു​ക​ളെ        സ​ജ്ജീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കാ​ൻ​സ​ർ ബാ​ധി​ച്ച രോ​ഗി​യു​ടെ പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി നീ​ക്കു​ന്ന​ ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. ഡാ​വി​ഞ്ചി സി ​എ​ന്ന                  സ​ർ​ജി​ക്ക​ൽ റോ​ബോ​ട്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ര്‍ജ​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും റോ​ബോ​ട്ടി​ക് സ​ർ​ജ​നു​മാ​യ അ​ലി…

Read More

കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഒക്ടോബർ 30 മുതൽ കു​വൈ​ത്തി​ൽ​ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സ് ന​ട​ത്തും. നി​ല​വി​ൽ വ്യാ​ഴാ​ഴ്ച​ നടത്തുന്ന സർവീസിന് പു​റ​മെയാണ് തി​ങ്ക​ളാ​ഴ്ച​യിലെ അ​ധി​ക സ​ർ​വീസ്. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ച 4.40ന് ​ക​ണ്ണൂ​രി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.40ന് ​കു​വൈ​ത്തി​ൽ എ​ത്തും.തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് 8.40ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് നാ​ലി​ന് ക​ണ്ണൂ​രി​ലെ​ത്തും. ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ കു​വൈ​ത്ത്-​ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും. അ​തേ​സ​മ​യം, ന​വം​ബ​ർ മു​ത​ൽ കോ​ഴി​ക്കോ​ട് സ​ർ​വീ​സി​ൽ ദി​വ​സ​ങ്ങ​ളി​ൽ മാ​റ്റം വ​രും. ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ…

Read More

പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ബാഗേജിന് കുറഞ്ഞ നിരക്ക്

ഓ​ഫ് സീ​സ​ണി​ൽ അധിക ബാഗേജിന് വൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്.കു​വൈ​ത്തി​ൽ​ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കി​ലാണ് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് കു​റ​വു വ​രു​ത്തിയത്. നി​ല​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക. 15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​റും ഈ​ടാ​ക്കും. കു​വൈ​ത്തി​ൽ നി​ന്ന് ഡി​സം​ബ​ർ 11 വ​രെ യാ​ത്ര​ ചെ​യ്യു​ന്ന​വ​ർ​ക്കും ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്. കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് നി​ല​വി​ൽ 30…

Read More

ലബനനിലെ കുവൈറ്റ് പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ലബനനിലുള്ള കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയത്. അശാന്തമായ സ്ഥലങ്ങളിൽ പോകരുതെന്നും, ലബനൻ അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അത്യാവശ്യമില്ലെങ്കില്‍ രാജ്യത്തേക്ക് സ്വമേധയാ തിരികെ വരുവാനും മന്ത്രാലയം അഭ്യർത്ഥിച്ചു. ലെബനൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാര്‍ യാത്ര മാറ്റിവയ്ക്കണമെന്നും വിവരങ്ങൾക്ക് എംബസ്സിയുമായി ആശയവിനിമയം നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Read More

കുവൈറ്റിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം; വായ്പാ തിരിച്ചടവിനുള്ള സമയ പരിധി നീട്ടി

കുവൈറ്റിൽ ചെറുകിട കച്ചവടം നടത്തുന്ന സംരഭകർക്ക് ആശ്വാസ വാർത്ത. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ്‌ വായ്പ തിരിച്ചടയ്ക്കാനുള്ളവർക്കു 6 മാസത്തേക്ക് സമയം നീട്ടിനൽകിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ ദേശീയ ഫണ്ടിൽ നിന്ന് വായ്പയെടുത്ത 800ലധികം സംരഭകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.ബിസിനസ്സ് ആൻഡ് സ്മോൾ എന്റർപ്രൈസ് എൻവയോൺമെന്റ് കമ്മിറ്റി നേരത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

Read More

കുവൈറ്റിലെ നഴ്സിംഗ് ജീവനക്കാർക്ക് അലവൻസ് വർധിപ്പിച്ച് അധികൃതർ; നഴ്സുമാരുടെ കാറ്റഗറിയിലും മാറ്റം

കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് പ്രതിമാസ അലവൻസ് വർധിപ്പിച്ച് അധികൃതര്‍. ആരോഗ്യമന്ത്രി ഡോ. അഹമദ് അല്‍ അവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നഴ്സുമാർക്ക് അൻപത് ദിനാറിന്‍റെ ശമ്പള വര്‍ദ്ധന നടപ്പിലാക്കിയത്. കാറ്റഗറി എ,ബിയില്‍ പെട്ട പത്തായിരത്തോളം നേഴ്സുമാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. നേരത്തെ 599 കുവൈത്തി നഴ്‌സുമാരെ കാറ്റഗറി ബിയില്‍ നിന്നും കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയില്‍ നിന്നും ബിയിലേക്കും ഉയർത്തിയിരുന്നു. ഇതോടെ 697 കുവൈത്തി നഴ്സ്മാർക്ക് വർദ്ധിപ്പിച്ച അലവൻസിന് അർഹത ലഭിക്കും. 4290…

Read More

ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്തുവാന്‍ നിര്‍ദ്ദേശം

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും മുൻ വർഷങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കി അധികൃതര്‍. ഇതിനായി രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കും. യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസൻസുകൾ നേടിയതിനെ തുടര്‍ന്നാണ്‌ ഓഡിറ്റിങ് ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രൊഫഷനല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരത്തെ ലൈസന്‍സ് നല്‍കുന്നതിന് ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തരം ഇളവുകള്‍ പുനപരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ ഏകദേശം 14 ലക്ഷം ഡ്രൈവിങ്…

Read More

കണ്ണൂർ യാത്രക്കാർക്ക് ആശ്വാസം: എയർ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു ദിവസം

കുവൈത്ത്-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു സർവിസുകൾ ഉണ്ടാകും. നിലവിൽ വ്യാഴാഴ്ച മാത്രമാണ് സർവിസുള്ളത്. ഈ മാസം 30 മുതൽ എല്ലാ തിങ്കളാഴ്ചകളിലും ഒരു സർവിസ് കൂടി ഉണ്ടാകും. തിങ്കളാഴ്ചകളിൽ പുലർച്ചെ 4.40ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽനിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. ആഴ്ചയിൽ രണ്ടു സർവിസുകൾ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസമാകും. കണ്ണൂരിലേക്ക് കുവൈത്തിൽനിന്ന് ആഴ്ചയിൽ മൂന്നു ദിവസം സർവിസ് നടത്തിയിരുന്ന ഗോഫസ്റ്റ്…

Read More

കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15 ന് ആരംഭിക്കും

കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. നാല് ഘട്ടങ്ങളായാണ് ശൈത്യകാലം ഉണ്ടാവുക. ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും. അടുത്ത ആഴ്ചകളിൽ പകൽ സമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മഞ്ഞുകാലത്തിന്റെ ആദ്യ സൂചന ആയാണ് ഈ സീസണിനെ കണക്കാക്കുന്നത്. തെക്കുകിഴക്കൻ കാറ്റിനൊപ്പം ന്യൂനമർദം കുറയുന്നത് തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നിലവിൽ പകൽ കൂടിയ ചൂട് ശരാശരി 40…

Read More

കുവൈത്തിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ

കുവൈത്തിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘കുവൈത്ത് ഹെൽത്ത്’ വഴിയോ ‘സഹൽ’ ആപ്പ് വഴിയോ ആണ് ലീവിനായി അപേക്ഷ സമർപ്പിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിൻറെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ രാജ്യത്ത് ഓരോ വർഷവും മുപ്പത് ലക്ഷത്തിലേറെ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ആപ്ലിക്കേഷനിലെ ‘സേവനങ്ങൾ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം ആവശ്യമായ വിവരങ്ങൾ നൽകി സിക്ക്…

Read More