
ഓൺലൈൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി കുവൈത്ത് വിദ്യാഭ്യസ മന്ത്രാലയം
ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ഓൺലൈൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഫേഷ്യൽ റെക്കഗ്നീഷൻ, ജി.പി.എസ് ലൊക്കേഷൻ എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെ പഞ്ചിങ് നടത്താൻ സൗകര്യമൊരുക്കിയത്. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും പുറത്തുപോകാനും ജീവനക്കാരെ അനുവദിക്കുന്നതിലൂടെ പരമ്പരാഗത ഫിംഗർപ്രിന്റ് ഉപകരണങ്ങളുടെ ആവശ്യകത ഇല്ലാതായി. ജീവനക്കാർ ജോലി സ്ഥലത്തുതന്നെ ഉണ്ടെന്ന് ഉറപ്പാക്കാൻ ജി.പി.എസ് സഹായിക്കുന്നു. ചില ജീവനക്കാർ പഞ്ച് ചെയ്ത് ജോലി സ്ഥലത്തുനിന്ന് പോകുന്നുവെന്ന പരാതിക്കും ഇനി അടിസ്ഥാനമുണ്ടാകില്ല. മന്ത്രാലയത്തിന്റെ…