പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് ദേശീയ അസംബ്ലി

പലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് ദേശീയ അസംബ്ലി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ദേശീയ അസംബ്ലി അംഗങ്ങള്‍ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു.പലസ്തീനിലെയും ഗാസയിലെയും ആക്രമണങ്ങളെ ചോദ്യം ചെയ്ത എം.പിമാർ പലസ്തീന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഇസ്രായേലിന്‍റെ ക്രൂരമായ കൂട്ടക്കൊലകളാണ് ഗാസയില്‍ നടക്കുന്നത്. വിഷയത്തിൽ പലസ്തീനൊപ്പം നിൽക്കുന്ന സര്‍ക്കാരിന്‍റെ നിലപാടിനെ എം.പിമാര്‍ പ്രശംസിച്ചു.അതിനിടെ ആഗോള രാജ്യങ്ങള്‍ പാലിക്കുന്ന നിശബ്ദതയെ എം.പിമാര്‍ അപലപിച്ചു. വെടിനിർത്തൽ സംബന്ധിച്ച യു.എൻ ജനറൽ അസംബ്ലി പ്രമേയം ഉടന്‍…

Read More

ഇൻ്റർനെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത വ്യാജം

കുവൈത്തില്‍ ഇന്റർനെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത നിഷേധിച്ച് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി. ദേശീയ അസംബ്ലിയില്‍ പാര്‍ലിമെന്റ് അംഗം ഹമദ് അബ്ദുൾ റഹ്മാൻ അൽ ഒലയാന്‍റെ ചോദ്യത്തിന് മറുപടി പറയവേയാണ് കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് മന്ത്രി ഫഹദ് അൽ ഷൗല ഈക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്റർനെറ്റ് സേവനത്തിന്‍റെ ആവശ്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർനാഷണൽ ഗേറ്റ്‌വേ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണ് സിട്രയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ഇതിനായി പത്തോളം കമ്പനികള്‍ ടെൻഡർ നേടാൻ അപേക്ഷ നല്‍കിയതായി…

Read More

പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം മാറ്റാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം മാറ്റാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതല്‍ ഓഫീസർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം പൊലീസ് സേനയിലെ എല്ലാ അംഗങ്ങളും ശൈത്യകാല യൂണിഫോം ധരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ആൻഡ് മീഡിയ അറിയിച്ചു. തണുപ്പില്‍ ധരിക്കാന്‍ ഇണങ്ങിയ കറുപ്പ് നിറത്തിലുള്ള യൂണിഫോമായിരിക്കും ഇന്ന് മുതല്‍ ധരിക്കുക. കാഴ്ചക്ക് ഭംഗിയുള്ളതും പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശൈത്യ കാലത്ത് ഉപകാരപ്പെടുന്നതുമായിരിക്കും പുതിയ യൂണിഫോമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

കുവൈത്തില്‍ വെള്ളിയാഴ്ച വരെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കുവൈത്തില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസ്ഥിരമായ കാലാവസ്ഥ കാരണം കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. തെക്കുപടിഞ്ഞാറൻ കാറ്റു വീശുന്നതിനാല്‍ തിരമാലകൾ 6 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അൽ ഒതൈബി കൂട്ടിച്ചേർത്തു.

Read More

കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി

കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി. വിലക്കയറ്റം തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കും. പ്രാദേശിക വിപണിയില്‍ വിലക്കയറ്റം തടയുന്നതിനായി പരിശോധന കര്‍ശനമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. അവശ്യവസ്തുക്കള്‍ക്ക് അന്യായമായി വില വര്‍ദ്ധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിലെ നിരീക്ഷണ സംഘം രാജ്യത്തെ മാര്‍ക്കറ്റുകളില്‍ പര്യടനം നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം തടഞ്ഞു നിര്‍ത്തുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.വിവിധ ഉത്പന്നങ്ങളുടെ വിലകൾ ഉയർത്തി…

Read More

കുവൈത്ത് പതിനേഴാം ദേശീയ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തിന് തുടക്കം

ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുന്നതിനും ദുരിതാശ്വാസ സഹായം വർദ്ധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾക്കായി ലോകം ഇടപെടണമെന്ന് കുവൈത്ത് കിരീടാവകാശി ആവശ്യപ്പെട്ടു. പതിനേഴാം ദേശീയ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ പ്രശ്‌നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള എല്ലാ നടപടികളെയും കുവൈത്ത് പിന്തുണക്കും. ഗാസയിൽ ഇസ്രായേൽ മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര കൺവെൻഷനുകളും തുടർച്ചയായി ലംഘിക്കുന്നതിനെ കിരീടാവകാശി അപലപിച്ചു. രാജ്യത്തിന്റെ വികസനം കൈവരിക്കുന്നതിനും ബജറ്റിന്റെ…

Read More

താമസ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

താമസ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. റസിഡൻസ് നിയമം ലംഘിച്ച 12,000 പേരെ കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടെ നാടുകടത്തി. വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന പ്രവാസികളെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും നാടുകടത്തിയവരിൽ ഉൾപ്പെടും. ഒക്ടോബറിൽ മാത്രം 4,300 പേരെയാണ് നാടുകടത്തിയത്. സെപ്റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ 7,685 പേരെയും നാട് കടത്തി. നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ അതിവേഗത്തിൽ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്തുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടവർക്ക് വീണ്ടും…

Read More

കുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു

കുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് അമാനി ബുഗമാസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അഹമ്മദ് അൽ സബാഹിന് മന്ത്രി രാജിക്കത്ത് സമർപ്പിച്ചത്. വൈദ്യുതി മന്ത്രി ഡോ. ജാസിം മുഹമ്മദിന് പൊതുമരാമത്ത് വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല നല്‍കി. കരാറുകാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്നും, റോഡ് പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലന്നും ആരോപിച്ച് അമാനി ബുഗമാസിനെതിരെ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. അതിനിടെ മന്ത്രിയുടെ കാലത്ത് പൊതുമരാമത്ത് മന്ത്രാലയത്തിൽ നടന്ന നിയമലംഘനങ്ങൾ അന്വേഷിക്കാൻ പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്ന്…

Read More

കുവൈറ്റ് കിരീടവകാശിയും ചാൾസ് മൂന്നാമനും കൂടിക്കാഴ്ച നടത്തി

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ​ക്കി​ങ്ഹാം കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ച് ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ച​ർ​ച്ച ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി കൈ​മാ​റി. കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ ശ​ക്തി​യു​ടെ​യും ദൃ​ഢ​ത​യു​ടെ​യും തെ​ളി​വാ​ണ് കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്ന്…

Read More

ഇന്ത്യൻ പ്രവാസികൾക്ക് ഓപ്പൺ ഹൗസ് സംഘടിപ്പിച്ച് കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് ഇന്ത്യൻ എംബസി, ഇന്ത്യൻ പ്രവാസികൾക്കായി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി ഉന്നത ഉദ്യോഗസഥരും ഓപൺ ഹൗസിൽ പങ്കെടുക്കും. ഇന്ന് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 12ന് തുടങ്ങുന്ന ഓപൺ ഹൗസില്‍ , 11 മണി മുതൽ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Read More