വേൾഡ് എക്സ്പോ 2030; സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്

വേൾഡ് എക്സ്പോ 2030 എക്സിബിഷൻ വേദിയായി തിരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻറെ നേതൃത്വത്തിലുള്ള നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ വിജയമെന്ന് കുവൈത്ത് പറഞ്ഞു. ഈ നേട്ടം ഗൾഫ് മേഖലയുടെ നേട്ടമാണെന്നും മേഖലയിലെ തന്നെ വികസനത്തിന് ഇത് കാരണമാകുമെന്നും കുവൈത്ത് പറഞ്ഞു. ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി 2030 ലെ വേൾഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്.19 വോട്ടുകൾ നേടിയാണ് സൗദി വിജയിച്ചത്. നേരത്തെ എക്‌സ്‌പോ…

Read More

കുവൈത്ത് അമീറിന് ദേഹാസ്വസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും അമീരി ദിവാന്‍ അറിയിച്ചു. അമീറിന് ആരോഗ്യവും ക്ഷേമവും നൽകാനും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും അമീരി ദിവാൻ പ്രാർഥിച്ചു.

Read More

കുവൈത്തില്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകൾ ലേലം ചെയ്യാൻ ഒരുങ്ങുന്നു

കുവൈത്തില്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകൾ ലേലം ചെയ്യാൻ ഒരുങ്ങി അധികൃതര്‍. ഡിസംബർ 4 ന് ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക. വിവിധ ട്രാഫിക് നിയമലംഘനങ്ങളിലായി പിടിച്ചെടുത്ത 195 ളം മോട്ടോർസൈക്കിളുകളാണ് പൊതു ലേലത്തില്‍ വെക്കുക. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വെള്ളി, ശനി ദിവസങ്ങളിൽ ജലീബിലെ വാഹന ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്ട്‌മെന്റ് സന്ദർശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേസ് പൂർത്തിയായി ആരും ഏറ്റെടുക്കാനില്ലാത്ത പോലീസ് കസ്റ്റഡിയില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.

Read More

കുവൈത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നതിന് നിയന്ത്രണം വരുന്നു

കുവൈത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വാഹനങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താനുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങളിലാണ് പുതിയ ഭേദഗതി വരുത്തിയത്. പുതിയ നിയമ പ്രകാരം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നും മുൻകൂർ അനുമതി വാങ്ങി വാഹങ്ങള്‍ക്ക് ആവശ്യമായ മാറ്റം വരുത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. അനധികൃതമായി വാഹന രൂപമാറ്റം വരുത്തുന്ന കമ്പനികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാന്‍ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. അതിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ…

Read More

കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ശക്തിയോടെ പെയ്തു. പകൽ മുഴുവൻ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. താപനിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇന്നും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ യാസർ അൽ-ബലൂഷി അറിയിച്ചു. മൂടല്‍മഞ്ഞും മഴയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണം. തണുപ്പ് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യമുണ്ടായാൽ…

Read More

സ്വദേശികൾ താമസിക്കുന്ന പാർപ്പിട മേഖലയിൽ പരിശോധന; ബാച്ചിലർമാരെ താമസിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി

സ്വദേശികൾ താമസിക്കുന്ന പാർപ്പിട മേഖലയിൽ പരിശോധന ശക്തമാക്കി കുവൈത്ത് മുൻസിപ്പാലിറ്റി. ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി . കഴിഞ്ഞ ദിവസം അൽ-ഖസർ, സുലൈബിഖാത്ത്, ദോഹ പ്രദേശങ്ങളിലായി നടന്ന പരിശോധനയിൽ ബാച്ചിലേഴ്സ് താമസിക്കുന്നതായി കണ്ടെത്തിയ 415 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു. വൈദ്യുതി-ആഭ്യന്തര മന്ത്രാലയവും, ക്യാപിറ്റൽ, ജഹ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് ക്യാമ്പയിന് നേതൃത്വം നൽകിയത്.രാജ്യത്ത് കുവൈത്തി പൗരൻമാർ പാർക്കുന്ന മേഖലകളിൽ ബാച്ചിലേഴ്‌സിന് താമസം അനുവദിക്കാറില്ല. എന്നാൽ,…

Read More

കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും; കുവൈത്തിൽ പരിശോധന കർശനമാക്കി

കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാൻ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധനയും ശക്തമാക്കും. വിപണിയിൽ നിയന്ത്രണം കർശനമാക്കാനും ഭക്ഷ്യോത്പന്നങ്ങളുടെ വില വർധിപ്പിക്കരുതെന്നും വാണിജ്യ മന്ത്രി മുഹമ്മദ് അൽ-അയ്ബാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വിലവർധനവ് ,ഗുണമേന്മ എന്നിവയെക്കുറിച്ചുള്ള പരാതി മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പരായ 135-ലോ വൈബ്സൈറ്റ് വഴിയോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. അതിനിടെ ഭക്ഷ്യോത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ വിതരണക്കാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്…

Read More

ഗാസയ്ക്ക് സഹായം തുടരുന്നു; കുവൈത്തിൽ നിന്നുള്ള 25ാം വിമാനം പുറപ്പെട്ടു

ഗാസയിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത്. ആവശ്യസാമ​ഗ്രികളുമായി കുവൈത്തിൽ നിന്നുള്ള 25-ാമത്തെ വിമാനം പുറപ്പെട്ടു. ഈജിപ്തിലെ അൽ അരിഷ് എയർപോർട്ടിലേക്കാണ് വിമാനം പുറപ്പെട്ടത്. ഭക്ഷണസാധനങ്ങൾ, ടെന്റുകൾ, പുതപ്പുകൾ, ആംബുലൻസുകൾ എന്നിവയുൾപ്പെടെ 40 ടൺ സാധനങ്ങളാണ് വിമാനത്തിലുള്ളത്. ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളും സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്ക്സ് ഡയറക്ടർ ജനറൽ ധാരി അൽ ബൈജാൻ പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾക്കിടയിൽ, ആവശ്യമായ എല്ലാ…

Read More

ചെറുകിട ഇടത്തരം സംരംഭക നിയമങ്ങളില്‍ ഭേദഗതിയുമായി കുവൈത്ത്

കുവൈത്തിൽ ചെറുകിട ഇടത്തരം സംരംഭക നിയമങ്ങളില്‍ ഭേദഗതിയുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. മാനവ വിഭവശേഷി അധികൃതരാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി റെസ്റ്റോറന്റ് മേഖലയിലെയും ഡെലിവറി കമ്പനികളിലെയും നിയന്ത്രണങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. റസ്റ്റോറന്റ് മേഖലയില്‍ തൊഴിലാളികളുടെ എണ്ണം പത്തില്‍ നിന്നും 15 തൊഴിലാളികളായി ഉയർത്തിയിട്ടുണ്ട്. അതോടൊപ്പം ഡെലിവറി കമ്പനികളില്‍ ഉപയോഗിക്കുന്ന കാറുകളുടെ പരമാവധി പഴക്കം അഞ്ചില്‍നിന്ന് ഏഴ് വർഷമായും ഡെലിവറി ബൈക്കുകളുടെ പരമാവധി കാലപ്പഴക്കം മൂന്നില്‍നിന്ന് നാല് വര്‍ഷമായും…

Read More

മമ്മൂട്ടി ചിത്രം ‘കാതൽ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്ക്; യുഎഇയിൽ പ്രദർശിപ്പിക്കും

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്കെന്ന് റിപോർട്ട്. ഈ രാജ്യങ്ങളിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണം എന്നാണു സൂചന. സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തി വിലക്ക് നീക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ചിത്രം ഈ മാസം 23ന് തന്നെ റിലീസാകും. ഇതിനകം കാതലിൻറെ പ്രദർശന സമയം യുഎഇ വോക്‌സ്…

Read More