കുവൈത്തിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നതിൽ ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന് പുറത്തുനിന്നാണ് തട്ടിപ്പുകാർ ഫോണ്‍ കോളുകള്‍ ചെയ്യുന്നത്. സംശയാസ്പദമായ രീതിയിലുള്ള ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവർ പൊലീസിന് വിവരം കൈമാറണമെന്നും അധികൃതർ അറിയിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നത്. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് വലിയ അപകടങ്ങൾ…

Read More

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധനയുണ്ടാവില്ല

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്നും ഫീസ് വർധനയുണ്ടാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി അദേൽ അൽ മാനേ പ്രസ്താവിച്ചു. സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് സംബന്ധിച്ച് മന്ത്രിതല തീരുമാനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെ ഇന്ത്യൻ സ്‌കൂൾ അടക്കം രാജ്യത്തെ വിദേശ സ്വകാര്യ വിദ്യാലയങ്ങളില്‍ നടപ്പ് വർഷത്തെ സ്കൂള്‍ ഫീസ് അതേപടി തുടരും. തീരുമാനം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

Read More

ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമായി കുവൈത്തിൻ്റെ സഹായങ്ങൾ തുടരുന്നു

ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. മെഡിക്കല്‍ ഉപകരണങ്ങളും, വിവിധ സാമഗ്രികളുമായി 35 ാമത് വിമാനം ബുധനാഴ്ച അൽ അരിഷ് വിമാനത്താവളത്തിലെത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ചാരിറ്റി സംഘടനകളാണ് ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നത്. ഗാസയിലെ ജനങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് തുടരുമെന്ന് ചാരിറ്റബിൾ ഓർഗനൈസേഷന്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ബാദർ അറിയിച്ചു. ഫലസ്തീൻ-ഈജിപ്ത് റെഡ് ക്രസന്റുകളുമായി സഹകരിച്ചാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് അൽ ബാദർ പറഞ്ഞു.

Read More

ആരോഗ്യ പരിപാലന രംഗത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ആരോഗ്യ പരിപാലന രംഗത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.മുൻതർ അൽ ഹസാവി. അഞ്ചാമത് കുവൈത്ത് പ്രാഥമികാരോഗ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽ ഹസാവി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുന്ന 33 ശാസ്ത്ര പ്രഭാഷണങ്ങൾ ഒരുക്കിയതായി കോൺഫറൻസ് മേധാവി ഡോ.ദിന അൽ ദബൈബ് പറഞ്ഞു. 97 ക്രോണിക് ഡിസീസ് ക്ലിനിക്കുകൾ, 56 മാനസികാരോഗ്യ ക്ലിനിക്കുകൾ, 84 വെൽകിഡ് ക്ലിനിക്കുകൾ, 102 ഡയബറ്റിസ് ക്ലിനിക്കുകൾ, 49 ഓസ്റ്റിയോപൊറോസിസ് ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി…

Read More

കുവൈത്തില്‍ വിദേശികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറാൻ നിയന്ത്രണം വരുന്നു

കുവൈത്തില്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍- സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതിനിടെ പുതിയ തീരുമാനത്തില്‍ നിന്നും മൂന്ന് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു. സ്വദേശി സ്ത്രീകളെ വിവാഹം കഴിച്ച വിദേശികള്‍ക്കും സാധുവായ രേഖകള്‍ കൈവശമുള്ള ഫലസ്തീൻ പൗരന്മാർക്കും 60 വയസിന്…

Read More

സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു

കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്‌ട്രേഷൻ പുതുക്കല്‍ സേവനങ്ങളാണ് പുതുതായി ആപ്പില്‍ ചേര്‍ത്തത്. ഇതോടെ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുവാനും ഇൻഷുറൻസ് പുതുക്കുവാനും സാധിക്കും. ട്രാഫിക് വകുപ്പിന്‍റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറ്റുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്. അതിനിടെ വീട്ടുജോലിക്കാർക്കെതിരായ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്യുവാനുള്ള സേവനവും സഹേല്‍ ആപ്പില്‍ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

കുവൈത്ത് രാജ്യാന്തര പുസ്തകമേളയില്‍ 3.6 ലക്ഷമാളുകൾ സന്ദര്‍ശകരായെത്തി

കുവൈത്ത് രാജ്യാന്തര പുസ്തകമേളയില്‍ 3,60,000 പേര്‍ സന്ദര്‍ശിച്ചതായി പുസ്തകമേള ജനറൽ സൂപ്പർവൈസർ സാദ് അൽ-എൻസി അറിയിച്ചു. നവംബർ 22 ന് ആരംഭിച്ച 46-ാമത് എഡിഷൻ അന്താരാഷ്ട്ര പുസ്തകമേള ഡിസംബർ 2 ആണ് സമാപിച്ചത്. കുട്ടികൾക്കായുള്ള പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും മേളയുടെ ആകർഷകമായി. മേളയില്‍ 29 രാജ്യങ്ങളിൽ നിന്നുള്ള 524 പ്രസാധകര്‍ പങ്കെടുത്തതായി അൽ-എൻസി പറഞ്ഞു. ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്‍റെ ഭാഗമായി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത ശിൽപശാലകൾ, സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. 1975 നവംബറില്‍ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേള…

Read More

കുവൈത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഇന്ന്

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഇന്ന് നടക്കും. ഉച്ചക്ക് 12ന് ഓപൺ ഹൗസ് ആരംഭിക്കും. 11 മണി മുതൽ രജിസ്റ്റർ ചെയ്യാം. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Read More

കുവൈത്തിൽ ഫ്ലെക്‌സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാകും

കുവൈത്തിൽ ഫ്ലെക്‌സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാക്കും. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും ഗതാഗത പ്രശ്‌നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം സാദ് അൽ-റുബയാനാണ് ഇത് സംബന്ധമായ സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ പ്രകാരം രാവിലെ ഏഴ് മുതൽ ഒമ്പത് മണിയുടെ ഇടയിലാണ് ഓഫീസുകൾ ആരംഭിക്കുക . ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. ജോലി ആരംഭിക്കുമ്പോയും അവസാനിക്കുമ്പോയും 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. സ്ത്രീ ജീവനക്കാർക്ക് പുറപ്പെടുന്നതിനായി…

Read More

അമീറിൻറെ ആരോഗ്യ നില തൃപ്തികരം; സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്ന് മുന്നറിയിപ്പ്

കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹിൻറെ ആരോഗ്യ നില തൃപ്തികരമെന്ന് അമീരി ദിവാൻ. ഇന്നലെ രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനധികൃത സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്നും, വാർത്തയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും അമീരി ദിവാൻ ആവശ്യപ്പെട്ടു.

Read More