പലസീനിലെ ഇസ്രയേൽ ആക്രമണം ; യുഎൻ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര യോഗം വിളിക്കണം

പല​സ്തീ​നി​ലെ ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ കു​വൈ​ത്ത് സ​ർ​ക്കാ​റി​നോ​ട് എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ 36 എം​.പി​മാ​ർ ഇ​തു​സം​ബ​ന്ധി​ച്ച അ​ഭ്യ​ർ​ഥ​ന സ​മ​ർ​പ്പി​ച്ചു. ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ            ന​ട​ത്തി​യ മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മി​തി​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നും എം​.പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

Read More

പഴകിയ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തി; ഭക്ഷണ കമ്പനി അടച്ച് പൂട്ടി അധികൃതർ

കു​വൈ​ത്തിൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ല്‍പ​ന ന​ട​ത്തി​യ ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഫു​ഡ് ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടി. വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. റെസ്റ്റാറ​ന്‍റു​ക​ളി​ലേ​ക്കും ക​ഫേ​ക​ളി​ലേ​ക്കു​മാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം വി​ല്‍പ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​ത് വ​ലി​യ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കി കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Read More

കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ വിസയ്ക്ക് അപേക്ഷ നൽകാം

പു​തി​യ നി​ബ​ന്ധ​ന​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പ്ര​കാ​രം പ്ര​വാ​സി​ക​ൾ​ക്ക് കു​ടും​ബ വി​സ​ക്ക് അ​പേ​ക്ഷ​ക​ൾ ന​ൽ​കാം. എ​ല്ലാ റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് വ​കു​പ്പു​ക​ളി​ലും ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വാ​സി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് പു​ന​രാ​രം​ഭി​ച്ചു. ഇ​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​വെ​ച്ച പ്ര​വാ​സി വി​സ ന​ട​പ​ടി​ക​ൾ​ക്ക് വീ​ണ്ടും ജീ​വ​ൻ വെ​ച്ചിരിക്കുകയാണ്. വ്യാ​ഴാ​ഴ്ച​യാ​ണ് കു​ടും​ബ വി​സ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​പേ​ക്ഷ​ക​ർ​ക്ക് കു​റ​ഞ്ഞ ശ​മ്പ​ള​നി​ര​ക്ക് 800 ദി​നാ​റും യൂ​നി​വേ​ഴ്‌​സി​റ്റി ബി​രു​ദ​വും നി​ർ​ബ​ന്ധ​മാ​ണെ​ന്ന പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2019ലെ ​മ​ന്ത്രി​ത​ല പ്ര​മേ​യം ആ​ർ​ട്ടി​ക്കി​ൾ 30ൽ ​അ​നു​ശാ​സി​ക്കു​ന്ന…

Read More

ജോലിക്കിടെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ ആഹ്ലാദ പ്രകടനം; കുവൈത്തിൽ ഇന്ത്യക്കാരെ പിരിച്ചുവിട്ടു

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കുവൈത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ഇന്ത്യക്കാരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ജോലി സമയത്ത് ആഹ്ലാദം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ഒമ്പത് ഇന്ത്യക്കാരെ രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് തിരികെ അയച്ചത്. കഴിഞ്ഞ ദിവസം ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതർ അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് രാംലല്ല വിഗ്രഹം സ്ഥാപിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യകാർമികനായി. ആർഎസ്എസ്…

Read More

ആയിരത്തിലധികം തൊഴിലവസരങ്ങളുമായി കുവൈറ്റ് മുനിസിപ്പാലിറ്റി

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അപേക്ഷിക്കാനാകുന്ന ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. മുനിസിപ്പാലിറ്റിയുടെ വാർഷിക ബജറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച അറിയിപ്പുകളുള്ളത്. ഇത് പ്രകാരം കുവൈറ്റ് മുനിസിപ്പാലിറ്റി ഏതാണ്ട് 1090 പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇതിൽ ഫ്യൂണറൽ ഡിപ്പാർട്‌മെന്റുമായി ബന്ധപ്പെട്ട 36 തൊഴിൽ പദവികളിലേക്ക് പ്രവാസികൾക്കും അപേക്ഷിക്കാവുന്നതാണ്.

Read More

കുവൈറ്റിൽ രണ്ടാഴ്ചയ്ക്കിടയിൽ 1470 പ്രവാസികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്ക്കിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ നടത്തിയ പരിശോധനകളിലാണ് ഈ നടപടി. കുവൈറ്റിലെ കുടിയേറ്റനിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നാട് കടത്താനുള്ള തീരുമാനം. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ കുവൈറ്റ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ഷൂ​ട്ടി​ങ് നാ​ളെ മു​ത​ൽ

ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ശ​നി​യാ​ഴ്ച കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​കും. ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഒ​ളി​മ്പി​ക് ഷൂ​ട്ടി​ങ് റേ​ഞ്ച് കോം​പ്ല​ക്‌​സി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ്. ഒ​മ്പ​ത് ദി​വ​സം നീ​ളു​ന്ന മ​ത്സ​ര​ത്തി​ൽ 26 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പു​രു​ഷ-​വ​നി​ത ഷൂ​ട്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും. അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്ത് പാ​രി​സി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സ​മ്മ​ർ ഒ​ളി​മ്പി​ക്സി​നു​ള്ള യോ​ഗ്യ​താ മ​ത്സ​രം കൂ​ടി​യാ​ണ് ടൂ​ർ​ണ​മെ​ന്റ്. 19 പു​രു​ഷ-​വ​നി​ത ഷൂ​ട്ട​ർ​മാ​ർ അ​ട​ങ്ങി​യ​താ​ണ് കു​വൈ​ത്ത് ടീം.

Read More

വൈദ്യതിക്ഷാമം പരിഹരിക്കുവാന്‍ നടപടികളുമായി ജല-വൈദ്യതി മന്ത്രാലയം

കുവൈത്തില്‍ വൈദ്യതി ക്ഷാമം പരിഹരിക്കുവാന്‍ നടപടികളുമായി ജല-വൈദ്യതി മന്ത്രാലയം. തിരക്കേറിയ സമയങ്ങളിൽ വൈദ്യതി ഉപഭോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. വേനൽ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ഇവിടങ്ങളില്‍ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിലൂടെ ഉപഭോഗ നിരക്ക് കുറയ്ക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.നേരത്തെ വൈദ്യതി ലോഡ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ നിന്ന് ഫാക്ടറി പ്രവർത്തന സമയം മാറ്റി നിർണ്ണയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം കുവൈത്തില്‍ വൈദ്യുതി ഉപഭോഗം എക്കാലത്തെയും…

Read More

കുവൈത്തില്‍ കാലാവസ്ഥയിൽ കാര്യമായ മാറ്റം, തണുപ്പ് കുറയുന്നു

കുവൈത്തില്‍ തണുപ്പ് കുറയുന്നു. മരംകോച്ചുന്ന അതിശക്തമായ തണുപ്പ് അനുഭവപ്പെടേണ്ട സമയത്താണ് രാജ്യത്ത് ഇളം തണുപ്പ് അനുഭവപ്പെടുന്നത്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. അതിനിടെ രാജ്യത്ത് കല്‍ക്കരി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണ ജനുവരി മാസത്തില്‍ അതി ശൈത്യം ഉണ്ടാകുമെങ്കിലും ഈ വര്‍ഷം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. ആഴ്ചയിൽ ഏഴ് ബാഗ് കരികള്‍ വരെ ഉപയോഗിച്ചിരുന്നവർ ഇപ്പോൾ ഒരു…

Read More

കുവൈത്തിലെ സ്വകാര്യ മേഖലയിൽ പാർട്ട് ടൈം ജോലി; ലക്ഷ്യം സാമ്പത്തിക ഉണർവ്‌

 കുവൈത്തിലെ സ്വകാര്യ മേഖലയില്‍ പാർട്ട് ടൈം ജോലി അനുവദിച്ചത് സാമ്പത്തിക ഉണര്‍വിന് കാരണമാകുമെന്ന് പ്രതീക്ഷ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദിന്‍റെ നിര്‍ദേശ പ്രകാരമാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പാർട്ട് ടൈം ജോലി അനുവദിച്ച് ഉത്തരവ് ഇറക്കിയത്. പാർട്ട് ടൈം ജോലി അനുവദിക്കുന്നതോടെ വിദേശത്തുനിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കുവാനും, രാജ്യത്തിനകത്തുള്ള പ്രവാസികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും സാധിക്കും. രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ മേഖലയില്‍ ഉപയോഗിക്കുവാന്‍…

Read More