
‘കേന്ദ്ര-സംസ്ഥാന ബജറ്റുകൾ നിരാശാജനകം’; പ്രവാസി വെൽഫെയർ കുവൈത്ത്
പ്രവാസി വെൽഫെയർ കുവൈത്ത് എറണാകുളം ജില്ല സമ്മേളനം അബൂഹലീഫ വെൽഫെയർ ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്തു. വഹീദ ഫൈസൽ പാർട്ടി ക്ലാസ് നടത്തി. കേന്ദ്ര സംസ്ഥാന ബജറ്റുകൾ അവലോകനം ചെയ്ത് സാമ്പത്തിക വിദഗ്ധൻ മനാഫ് കൊച്ചു മരക്കാർ സംസാരിച്ചു. കേന്ദ്ര സംസ്ഥാന ബജറ്റ്, ഫെഡറൽ സംവിധാനത്തിന് സംഘ്പരിവാർ സർക്കാർ ഏൽപിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങൾ എന്നിവയിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സമരം നടത്തേണ്ടിവരുന്ന അവസ്ഥ വിവേചനത്തിന്റെ…