
കുവൈത്ത് ദേശീയദിനം ; ആഘോഷ പരിപാടികൾക്ക് ഫെബ്രുവരി 2ന് തുടക്കമാകും
രാജ്യത്തെ 64-മത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഫെബ്രുവരി രണ്ടിന് ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് എല്ലാ ഗവർണറേറ്റുകളിലും പരാമ്പരാഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കും. പ്രധാന മന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഫെബ്രുവരി 25ന് കുവൈത്തിൽ ദേശീയ ദിനവും 26ന് വിമോചന ദിനവും ആഘോഷിക്കും….