ഗാസയിലേക്ക് വൈദ്യ സഹായവുമായി കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം

ഗാസ്സ​യി​ലേ​ക്ക് വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി വീ​ണ്ടും കു​വൈ​ത്തി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ഘം. വി​വി​ധ മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 11 ഫി​സി​ഷ്യ​ന്മാ​രും ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രും അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ റി​ലീ​ഫ് ടീം ​ഗ​സ്സ​യി​ലേ​ക്ക് തി​രി​ച്ച​താ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ) വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ ഏ​ഴു​മു​ത​ൽ ഫ​ല​സ്തീ​നി​ലെ കു​വൈ​ത്ത് സ്പെ​ഷ​ലൈ​സ്ഡ് ആ​ശു​പ​ത്രി, ഗ​സ്സ യൂ​റോ​പ്യ​ൻ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ഉ​യ​ർ​ന്ന വി​ദ​ഗ്ധ​രാ​യ മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ പ്രൊ​ഫ​ഷ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മെ​ഡി​ക്ക​ൽ ടീ​മെ​ന്ന് കെ.​എ​സ്.​ആ​ർ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റും ടീം ​ലീ​ഡ​റു​മാ​യ ഒ​മ​ർ…

Read More

കുവൈറ്റിൽ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ലൈസൻസ് നിബന്ധനകളിൽ മാറ്റം വരുത്തിയതായി സൂചന

രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘2024/71’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ കുവൈറ്റിലെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാന പ്രകാരം, പൊതു മേഖലയിൽ പ്രവർത്തിക്കുന്ന റസിഡന്റ് ഡോക്ടർമാർ, രെജിസ്റ്റർ ചെയ്തിട്ടുള്ള അസ്സിസ്റ്റന്റ്‌സ്…

Read More

കുവൈത്തില്‍ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി

കുവൈത്തില്‍ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി. സ്വദേശികളും പ്രവാസികളും ജൂണ്‍ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. രാജ്യത്ത് ഇതുവരെ 18 ലക്ഷം പേരാണ് ബയോമെട്രിക്‌സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ 9 ലക്ഷത്തിലേറെ പേര്‍ സ്വദേശികളാണ്. മെറ്റ വെബ്‌സൈറ്റ് വഴിയോ സഹല്‍ ആപ്പ് വഴിയോ ബയോമെട്രിക് വിരലടയാളത്തിനായി ബുക്ക് ചെയ്യേണ്ടത്. ജൂണ്‍ ഒന്ന് മുതല്‍ കര-വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ ബോര്‍ഡറില്‍ നിന്നും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ബയോമെട്രിക്…

Read More

കുവൈത്തിൽ ശനിയാഴ്ച മഴക്ക് സാധ്യത

കുവൈത്തിൽ വരും ദിവസങ്ങൾ പൊതുവെ ചൂട് ഏറിയ പകലുകളും തണുപ്പുള്ള രാത്രികളുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനും നേരിയ മഴക്കും സാധ്യതയുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന മഴ ഞായറാഴ്ച രാവിലെ വരെ തുടരുമെന്നാണ് സൂചന. ഞായറാഴ്ച രാവിലെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാകും. ശനിയാഴ്ച, പകൽ കാലാവസ്ഥ ചൂടുള്ളതും മേഘാവൃതമായിരിക്കും. 29…

Read More

കുവൈത്തിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുമെന്ന് സൂചന

രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച ഒരു ശുപാർശ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മന്ത്രാലയത്തിൽ സമർപ്പിച്ചിട്ടുള്ളതായും, ഇതിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുന്നതിന് മന്ത്രാലയം ആലോചിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധ്യാപകർ വിദ്യാലയങ്ങളിൽ നിന്ന് തന്നെ ഓൺലൈനിലൂടെ അധ്യയനം നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നാണ് സൂചന.

Read More

കുവൈത്തിൽ ഒരാഴ്ച റിപ്പോർട്ട് ചെയ്തത് 1770 ഗതാഗത അപകടങ്ങൾ

ഈ​ മാ​സം 15 മു​ത​ൽ 22 വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 1,770 ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ. ഇ​തി​ൽ 276 അ​പ​ക​ട​ങ്ങ​ൾ പ​രി​ക്കി​ന് കാ​ര​ണ​മാ​യി. 1,494 അ​പ​ക​ട​ങ്ങ​ൾ നി​സ്സാ​ര​മാ​യി​രു​ന്നു. ഗു​രു​ത​ര ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 55 പേ​രെ ട്രാ​ഫി​ക് പൊ​ലീ​സി​ന് റ​ഫ​ർ ചെ​യ്‌​തു. ലൈ​സ​ൻ​സി​ല്ലാ​തെ ര​ക്ഷി​താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​തി​ന് 14 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​ൻ റ​ഫ​ർ ചെ​യ്തു. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​നു​ള്ള 22 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. വി​വി​ധ ട്രാ​ഫി​ക്…

Read More

ഗാസയ്ക്ക് സഹായമായി ഭക്ഷണം വിതരണം ചെയ്ത് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മൂ​ലം ദു​രി​ത​പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നോ​മ്പെ​ടു​ക്കു​ന്ന പ​ല​സ്തീ​നി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ൻ​റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). ഗാസ​യി​ൽ ​നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി കെ.​ആ​ർ.​സി.​എ​സ് ഇ​ഫ്താ​ർ ഭ​ക്ഷ​ണ​വി​ത​ര​ണ​പ​ദ്ധ​തി ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ദെ​യ​ർ അ​ൽ ബ​ലാ​ഹ്, ഖാ​ൻ യൂ​നി​സ്, തെ​ക്ക​ൻ റ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ 30,000 ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഉ​പ​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​സ്രാ​യേ​ൽ ഗാസ​യി​ലേ​ക്ക് ഭ​ക്ഷ​ണ​വും സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​ൽ ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​ക്ര​മ​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും കാ​ര​ണം മേ​ഖ​ല​യി​ൽ അ​വ​ശ്യ​വ​സ്തു ക്ഷാ​മ​വു​മു​ണ്ട്. ഇ​തി​ന് ആ​ശ്വാ​സ​മാ​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണ​മെ​ന്ന് പ​ല​സ്തീ​ൻ വ​ഫാ ക​പ്പാ​സി​റ്റി…

Read More

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയം ; സ്വാഗതം ചെയ്ത് കുവൈത്ത്

ഗാ​സ​യി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ലാ​വ​ശ്യ​പ്പെ​ട്ട് യു.​എ​ൻ ര​ക്ഷാ​സ​മി​തി പാ​സാ​ക്കി​യ പ്ര​മേ​യം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. യു.​എ​ൻ ചാ​ർ​ട്ട​റി​ൽ അ​നു​ശാ​സി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സം യു.​എ​ൻ ര​ക്ഷാ​സ​മി​തി​ക്ക് ക​ഴി​യാ​ത്ത​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​ല​സ്തീ​ൻ ജ​ന​ത​യെ​യും അ​വ​രു​ടെ നി​യ​മാ​നു​സൃ​ത രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളെ​യും സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ലും പ​ല​സ്തീ​ൻ സ്വ​ത​ന്ത്ര​രാ​ജ്യം സ്ഥാ​പി​ക്കു​ന്ന​തി​ലും കു​വൈ​ത്തി​ന്റെ ഉ​റ​ച്ച നി​ല​പാ​ടും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഗാ​സ​​യി​​ൽ അ​​ടി​​യ​​ന്ത​​ര വെ​​ടി​​നി​​ർ​​ത്ത​​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന പ്ര​​മേ​​യം യു.​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി…

Read More

ചെറിയ പെരുന്നാൾ ; കുവൈത്തിൽ അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ചു ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. അതേസമയം സൗദി അറേബ്യയിലെ…

Read More

കുവൈത്തിൽ റമദാനിൽ സംഭാവന പിരിക്കുന്നതിൽ നിയന്ത്രണം; പണം നൽകുന്നവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

റ​മ​ദാ​നി​ൽ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം തു​ട​ര്‍ന്ന് കു​വൈ​ത്ത്. നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ 10 ചാ​രി​റ്റി​ക​ളു​ടെ പ​ണ​പ്പി​രി​വ് ന​ട​ത്താ​നു​ള്ള അ​നു​മ​തി പി​ന്‍വ​ലി​ച്ചു. സാ​മൂ​ഹി​ക തൊ​ഴി​ൽ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് അ​നു​മ​തി ന​ല്‍കി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ പ​ണം പി​രി​ക്കാ​ൻ അ​നു​മ​തി. നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍ന്ന് നേ​ര​ത്തെ 35 കി​യോ​സ്‌​കു​ക​ൾ നീ​ക്കം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ട​യി​ല്‍ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യ 20ല​ധി​കം കേ​സു​ക​ള്‍ രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ല്‍ അ​ന്‍ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു….

Read More