കുവൈത്ത് ഇൻഫർമേഷൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ അംബാസഡർ

കു​​വൈ​ത്തി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ സ​ലാ​ഹ്​ അ​ലി അ​ൽ മാ​ലി​കി​ കു​വൈ​ത്ത്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ, സാം​സ്​​കാ​രി​ക മ​ന്ത്രി അ​ബ്​​ദു​റ​ഹ്മാ​ൻ ബ​ദാ​ഹ്​ അ​ൽ മ​തീ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ഹ്​​റൈ​ൻ ​സെ​ന്‍റ​ർ ഫോ​ർ സ്​​ട്രാ​റ്റ​ജി​ക്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന​ർ​ജി സ്റ്റ​ഡീ​സ്​ പു​റ​ത്തി​റ​ക്കി​യ ‘കു​വൈ​ത്ത്​ അ​ധി​നി​വേ​ശ​ത്തി​ന്‍റെ​യും വി​മോ​ച​ന​ത്തി​​ന്‍റെ​യും വി​ഷ​യ​ങ്ങ​ളി​ൽ ബ​ഹ്​​റൈ​ന്‍റെ പ​ങ്ക്’​ എ​ന്ന ഗ്ര​ന്ഥം അം​ബാ​സ​ഡ​ർ മ​ന്ത്രി​ക്ക്​ കൈ​മാ​റി. ബ​ഹ്​​റൈ​നും കുവൈ​ത്തും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Read More

പിഴകളിൽ 400% വരെ വർധന; കുവൈത്തിൽ പുതിയ ട്രാഫിക് നിയമം വരുന്നു

കുവൈത്തിൽ വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ കർശന ട്രാഫിക് നിയമം വരുന്നു. ഉയർന്ന പിഴ, വാഹനം പിടിച്ചെടുക്കൽ, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യൽ എന്നിവയിലൂടെ ട്രാഫിക് അപകടങ്ങൾ തടയാനാണ് പുതിയ നിയമനിർമ്മാണം. നിലവിലുള്ള നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ചുവന്ന സിഗ്‌നൽ ലംഘിക്കുന്നതിന് പിഴ 50 ദിനാറിൽ നിന്ന് 150 ദിനാറായി ഉയരുമെന്നും, അതുപോലെ അശ്രദ്ധമായ വാഹനമോടിക്കലിന് പിഴ 30 ദിനാറിൽ നിന്ന് 150 ദിനാറായി ഉയരുമെന്നും വാഹനം പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും…

Read More

പ്രവാസി കുട്ടികൾക്ക് രാജ്യം വിടാൻ പിതാവിന്റെ അനുമതി വേണം; കുവൈത്തിൽ പുതിയ യാത്രാ നിയമം

പ്രവാസി കുട്ടികൾക്ക് കുവൈത്ത് വിടണമെങ്കിൽ പിതാവിന്റെ അനുമതി നിർബന്ധമാക്കി നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് വിഭാഗമാണ് പുതിയ നിയമം നടപ്പിലാക്കിയത്. പിതാവ് സ്‌പോൺസർ ചെയ്യുന്ന കുട്ടികൾക്ക് കുവൈത്ത് വിടാൻ പിതാവിന്റെ അനുമതി വാങ്ങി പാസ്‌പോർട്ട് വകുപ്പ് തയ്യാറാക്കുന്ന രേഖയിൽ ഒപ്പിടണം. അമ്മയോ ബന്ധുവോ ഒപ്പമുണ്ടെങ്കിലും പിതാവിന്റെ അനുമതി ഇനി മുതൽ നിർബന്ധമാണ്. വിവാഹ തർക്കങ്ങളുടെ പേരിൽ കുട്ടികളെ കൊണ്ടുപോകുന്നത് തടയാനാണ് നടപടി എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. പിതാവിന്റെ സംരക്ഷണത്തിലുള്ള കുട്ടികളെ അമ്മ കൊണ്ടുപോകുന്നത് നിയമലംഘനമാണെന്നും മന്ത്രാലയം…

Read More

കുവൈറ്റിൽ യൂണിവേഴ്സിറ്റി ഡിഗ്രി ഇല്ലാത്ത പ്രവാസികൾക്ക് വ്യവസ്ഥകളോടെ ഫാമിലി വിസ അനുവദിക്കുന്നത് ആരംഭിച്ചു

യൂണിവേഴ്‌സിറ്റി ഡിഗ്രി ഇല്ലാത്ത പ്രവാസികൾക്ക് വ്യവസ്ഥകളോടെ ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റിൽ ആരംഭിച്ചു. ഇത് പ്രകാരം, പ്രതിമാസം എണ്ണൂറ് ദിനാർ എന്ന വേതനപരിധിയിൽ വരുന്ന യൂണിവേഴ്‌സിറ്റി ഡിഗ്രി ഇല്ലത്തവരായ പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ കുവൈറ്റ് ഒഴിവാക്കിയതായി ഏതാനം ദിവസങ്ങൾക്ക് മുൻപ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.

Read More

കുവൈത്തിൽ സുരക്ഷാ പരിശോധന കർശനമായി തുടരുന്നു ; നിരവധി പ്രവാസികൾ പിടിയിൽ

പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച​തോ​ടെ താ​മ​സ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന്​ വ​രു​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​വ​രെ കു​വൈ​ത്തി​ൽ നി​ന്ന് നാ​ടു​ക​ട​ത്തും. അ​ന​ധി​കൃ​ത​മാ​യി ക​ഴി​യു​ന്ന​വ​രെ രാ​ജ്യ​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഫ​ർ​വാ​നി​യ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. നി​ര​ത്തു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലുമട​ക്കം…

Read More

കുവൈത്തിലെ ടൂറിസം പദ്ധതികൾക്ക് വേഗം കൂട്ടുന്നു ; ടൂറിസം പ്രോജക്ട്സ് കമ്പനിയോട് നിർദേശം നൽകി മന്ത്രിമാരുടെ കൗ​ൺസിൽ

രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗം കൂ​ട്ടു​ന്നു. പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും ടൂ​റി​സ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ​ങ്ക് വ​ർ​ധി​പ്പി​ക്കാ​നും ടൂ​റി​സം പ്രോ​ജ​ക്ട്‌​സ് ക​മ്പ​നി​യോ​ട് മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ നി​ർ​​​േദശം ന​ൽ​കി. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും വ്യ​ക്ത​മാ​ക്കി. പ്ര​തി​വാ​ര സെ​ഷ​നി​ൽ ടൂ​റി​സം പ്രോ​ജ​ക്ട് ക​മ്പ​നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ വി​വ​രി​ക്കു​ന്ന അ​വ​ത​ര​ണം മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്തു. വാ​ട്ട​ർ ഫ്ര​ണ്ടി​ന്റെ പൂ​ർ​ത്തീ​ക​ര​ണം, മെ​സ്സി​ല ബീ​ച്ചി​ന്റെ പ്ര​വ​ർ​ത്ത​നം, അ​ൽ ഷാ​ബ് മ​റൈ​ൻ ക്ല​ബി​ന്റെ വി​ക​സ​നം, റാ​സ്…

Read More

അ​ജ്ഞാ​ത ഫോ​ൺ കോളു​ക​ൾ ഇനി എളുപ്പത്തിൽ തിരിച്ചറിയാം ; ‘ഡിക്റ്റക്റ്റർ’ സേവനം ആരംഭിച്ച് കുവൈത്ത്

അ​ജ്ഞാ​ത ഫോ​ൺ കാ​ളു​ക​ൾ ഇ​നി എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാം. വി​ളി​ക്കു​ന്ന​വ​രു​ടെ പേ​രും ന​മ്പ​റും കാ​ണാ​നാ​കു​ന്ന ‘ഡി​റ്റ​ക്ട​ർ’ സേ​വ​നം കുവൈത്തിൽ ആ​രം​ഭി​ച്ചു. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്രാ) ഈ ​സേ​വ​നം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു. സ്വീ​ക​ർ​ത്താ​ക്ക​ൾ​ക്ക് വി​ളി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ളെ തി​രി​ച്ച​റി​യാ​നും ക​ഴി​യും. പ്രാ​ദേ​ശി​ക ടെ​ലി​കോം ദാ​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് വി​ക​സി​പ്പി​ച്ച ഈ ​സേ​വ​നം കു​വൈ​ത്തി​ലെ നി​യ​മ​പ​ര​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് നി​ല​വി​ൽ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ…

Read More

ജിസിസി റെയിൽവേ പദ്ധതി ; സാധ്യതാ പഠനത്തിന് അംഗീകാരം നൽകി കുവൈത്ത്

ജി.​സി.​സി റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കു​വൈ​ത്ത്-​സൗ​ദി റെ​യി​ൽ പാ​ത ന​ട​പ​ടി​ക​ൾ മു​ന്നേ​റു​ന്നു. 2026ൽ ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക-​സാ​മൂ​ഹി​ക സാ​ധ്യ​താ പ​ഠ​ന ഫ​ല​ങ്ങ​ൾ പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു.ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ട​ൻ ത​ന്നെ പ്രാ​രം​ഭ രൂ​പ​ക​ൽപന​യും പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും ക​ട​ക്കു​​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തു. വി​ഷ​യ​ത്തി​ൽ കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ നി​ര​ന്ത​രം കൂ​ടി​ക്കാ​ഴ്ച​ക​ളും പ്രോ​ജ​ക്ട് സൈ​റ്റി​ന്റെ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​വ​രു​ന്നു​ണ്ട്. ദി​വ​സേ​ന ആ​റ് ട്രി​പ്പു​ക​ളി​ലാ​യി 3,300 യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നും ഏ​ക​ദേ​ശം 500…

Read More

ജല-വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധ വേണം ; പ്രതിദിന വൈദ്യുതി ഉപഭോഗത്തിൽ വർധന

ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്ത് പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ലും വ​ര്‍ധ​ന​. ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി ലോ​ഡി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 17,360 മെ​ഗാ​വാ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ലോ​ഡ് കൂ​ടു​ന്ന​തി​നാ​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്നം കാ​ര​ണം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ട്ടു. ഫ​ർ​വാ​നി​യി​ൽ ​ട്രാ​ൻ​സ്ഫോ​മ​ർ ത​ക​രാ​ർ മൂ​ലം ചി​ല ഭാ​ഗ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച വൈ​ദ്യു​തി മു​ട​ങ്ങി. വൈ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ഉ​യ​ർ​ന്ന വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ഊ​ർ​ജി​ത ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. വെ​ള്ള​വും വൈ​ദ്യു​തി​യും ഉ​പ​യോ​ഗം കു​റ​ക്കാ​നും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും നി​ര​ന്ത​രം ബോ​ധ​വ​ത്ക​രി​ക്കു​ന്നു​ണ്ട്. വൈ​ദ്യു​തി​യും വെ​ള്ള​വും സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ…

Read More

തീപിടിത്തം വർധിക്കുന്നു ; കുവൈത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി ഫയർഫോഴ്സ്

രാ​ജ്യ​ത്ത് തീ​പി​ടി​ത്ത​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ്. തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ്ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ സ്വ​ദേ​ശി​ക​ളോ​ടും പ്ര​വാ​സി​ക​ളോ​ടും ഫ​യ​ർ​ഫോ​ഴ്സ് അ​ഭ്യ​ർ​ഥി​ച്ചു.നി​ല​വി​ൽ രാ​ജ്യ​ത്ത് താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​നാ​ൽ ത​ന്നെ ചെ​റി​യ അ​ശ്ര​ദ്ധ​ക​ൾ വ​ൻ ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാം. വൈ​ദ്യു​തി പ്ര​ധാ​ന വി​ല്ല​ൻ ഇ​ല​ക്ട്രി​ക്ക് സ​ർ​ക്യൂ​ട്ടു​ക​ളി​ൽ​നി​ന്നു​ള്ള ത​ക​രാ​റു​ക​ളാ​ണ് തീ​പി​ടി​ത്ത​ത്തി​ന്റെ പ്ര​ധാ​ന കാ​ര​ണം. ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്യൂ​ട്ടു​ക​ളു​ടെ അ​മി​ത​ഭാ​രം പ​ല​പ്പോ​ഴും വൈ​ദ്യു​ത ത​ക​രാ​റു​ക​ൾ​ക്ക് കാ​ര​ണ​മാ​കും. ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ഓ​ഫ് ചെ​യ്യ​ണം. ഊ​ർ​ജ്ജ ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തി​നും തീ​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന…

Read More