
തയാറെടുപ്പുകൾ വിലയിരുത്തി മന്ത്രിസഭാ യോഗം ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കുവൈത്ത് സജ്ജം
മേഖലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സിവിൽ ഡിഫൻസ് തയാറെടുപ്പുകൾ മന്ത്രിസഭ അവലോകനം ചെയ്തു. യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. ദേശീയ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വിവിധ വകുപ്പുകളുടെ എകോപനം അനിവാര്യമാണെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് യോഗത്തിൽ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം സിവിൽ ഡിഫൻസ് ജനറൽ…