കുവൈത്ത് ദേശീയദിനം ; ആഘോഷ പരിപാടികൾക്ക് ഫെബ്രുവരി 2ന് തുടക്കമാകും

രാജ്യത്തെ 64-മത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഫെബ്രുവരി രണ്ടിന് ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് എല്ലാ ​ഗവർണറേറ്റുകളിലും പരാമ്പരാ​ഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കും. പ്രധാന മന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഫെബ്രുവരി 25ന് കുവൈത്തിൽ ദേശീയ ദിനവും 26ന് വിമോചന ദിനവും ആഘോഷിക്കും….

Read More

കുവൈത്ത് ദേശീയ ദിനത്തിൽ യാത്രക്കാർക്ക് ഊഷ്മള വരവേൽപ്പ്

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഊഷ്മള വരവേൽപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരസ്നേഹത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നതായിരുന്നു വരവേൽപ്പ് പ്രത്യേക ദേശീയ ദിന എൻട്രി സ്റ്റാമ്പ് ഉപയോഗിച്ച് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ നീല വെളിച്ചത്തിൽ പ്രകാശിപ്പിക്കുകയും യാത്രക്കാരായ കുട്ടികളെ…

Read More

കുവൈത്ത് ദേശീയദിനം; പ്രദർശനം സംഘടിപ്പിച്ച് സാമൂഹികകാര്യ മന്ത്രാലയം

ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ എ​നി​സി പ​റ​ഞ്ഞു. പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളെ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ക്ടിങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി…

Read More

കുവൈത്ത് ദേശീയദിനാഘോഷം; ആഘോഷം അതിരുവിട്ടാൽ കർശന നടപടി

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന വാ​ട്ട​ർ ബ​ലൂ​ണു​ക​ളോ പ​ത ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്പ്രേ​യോ പ​ര​സ്പ​രം ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ഘോ​ഷ​വേ​ള​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ പൊ​ലീ​സ് ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം, പ​രി​സ്ഥി​തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് സ​ഹ​ൽ ആ​പ്പി​ൽ ഉ​ട​ന​ടി അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്ന് എ​ൻ​വ​യോ​ൺ​മെ​ന്റ് പ​ബ്ലി​ക്ക് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Read More