
കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; മത്സര രംഗത്ത് 70 സ്ഥാനാർത്ഥികൾ
ഏപ്രിൽ നാലിന് നടക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്ത്. ചൊവ്വാഴ്ച 28സ്ഥാനാർഥികൾ പത്രിക നൽകി. ഇതോടെ മൊത്തം സ്ഥാനാർഥികളുടെ എണ്ണം രണ്ട് വനിതകളടക്കം 70 ആയി. ആദ്യ ദിവസമായ തിങ്കളാഴ്ച 42 പേർ പത്രിക നൽകിയിരുന്നു. ഒന്നാം മണ്ഡലത്തിൽ നിന്ന് ഏഴു പേർ, രണ്ടാം മണ്ഡലത്തിൽ നിന്ന് അഞ്ചു പേർ, മൂന്നാം മണ്ഡലത്തിൽ രണ്ട്, നാലാം മണ്ഡലത്തിൽ ആറ്, അഞ്ചാം മണ്ഡലത്തിൽ എട്ട് എന്നിങ്ങനെയാണ് പത്രിക നൽകിയവരുടെ എണ്ണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ടറൽ…