ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായി മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചത്. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരവും മഗ്രിബ്, ഇശാ നമസ്‌കാരത്തിന് ശേഷവുമാണ് പുതിയ സമയം.കനത്ത വേനൽച്ചൂടിൽ ആളുകൾക്ക് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നത് സൗകര്യപ്രദമാക്കാനാണ് സമയങ്ങൾ നിശ്ചയിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. കഴിഞ്ഞ വർഷവും വേനലിൽ ഖബറടക്കത്തിന് സമയം നിശ്ചയിച്ചിരുന്നു. രാജ്യത്ത് ഈ മാസം ആദ്യം മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Read More

അനധികൃത സ്പ്രിങ് ക്യാമ്പുകളുടെ ലൈസൻസ് റദ്ദാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

അ​ന​ധി​കൃ​ത സ്പ്രി​ങ് ക്യാ​മ്പു​ക​ളു​ടെ ലൈ​സ​ന്‍സ് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് യോ​ഗ​ത്തി​ലാ​ണ് എ​ട്ട് ക്യാ​മ്പു​ക​ളു​ടെ  ലൈ​സ​ന്‍സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത്. ക്യാ​മ്പു​ക​ളി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ളെ ക്യാ​മ്പ് ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് മു​നി​സി​പ്പാ​ലി​റ്റി ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

Read More

ആയിരത്തിലധികം തൊഴിലവസരങ്ങളുമായി കുവൈറ്റ് മുനിസിപ്പാലിറ്റി

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അപേക്ഷിക്കാനാകുന്ന ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. മുനിസിപ്പാലിറ്റിയുടെ വാർഷിക ബജറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച അറിയിപ്പുകളുള്ളത്. ഇത് പ്രകാരം കുവൈറ്റ് മുനിസിപ്പാലിറ്റി ഏതാണ്ട് 1090 പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇതിൽ ഫ്യൂണറൽ ഡിപ്പാർട്‌മെന്റുമായി ബന്ധപ്പെട്ട 36 തൊഴിൽ പദവികളിലേക്ക് പ്രവാസികൾക്കും അപേക്ഷിക്കാവുന്നതാണ്.

Read More

സ്വദേശികൾ താമസിക്കുന്ന പാർപ്പിട മേഖലയിൽ പരിശോധന; ബാച്ചിലർമാരെ താമസിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി

സ്വദേശികൾ താമസിക്കുന്ന പാർപ്പിട മേഖലയിൽ പരിശോധന ശക്തമാക്കി കുവൈത്ത് മുൻസിപ്പാലിറ്റി. ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി . കഴിഞ്ഞ ദിവസം അൽ-ഖസർ, സുലൈബിഖാത്ത്, ദോഹ പ്രദേശങ്ങളിലായി നടന്ന പരിശോധനയിൽ ബാച്ചിലേഴ്സ് താമസിക്കുന്നതായി കണ്ടെത്തിയ 415 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു. വൈദ്യുതി-ആഭ്യന്തര മന്ത്രാലയവും, ക്യാപിറ്റൽ, ജഹ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് ക്യാമ്പയിന് നേതൃത്വം നൽകിയത്.രാജ്യത്ത് കുവൈത്തി പൗരൻമാർ പാർക്കുന്ന മേഖലകളിൽ ബാച്ചിലേഴ്‌സിന് താമസം അനുവദിക്കാറില്ല. എന്നാൽ,…

Read More