വ്യാജ സന്ദേശങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾക്ക് അടുത്തിടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാഗ്രതാ നിർദേശം. ട്രാഫിക് പിഴകൾ അടക്കൽ സര്‍ക്കാര്‍ അംഗീകൃത ആപ്ലിക്കേഷനായ സഹൽ വഴിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴിയോ മാത്രമാണ്. അന്താരാഷ്ട്ര ഫോൺ നമ്പറുകളിൽ നിന്ന് മന്ത്രാലയം ആർക്കും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അയച്ച നമ്പറിന്റെ വിശ്വാസ്യത പരിശോധിച്ച് മാത്രമേ പ്രതികരിക്കാവൂ എന്ന്…