ആശുപത്രികളിൽ 48 മണിക്കൂർ പാർക്കിംഗ് പരിധി നിശ്ചയിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്തിലുടനീളമുള്ള ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ വാഹന പാർക്കിംഗ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. ഏത് സാഹചര്യത്തിലും 48 മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ ഈ പാർക്കിംഗ് സൗകര്യങ്ങളിൽ നിർത്താൻ പാടില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്കും പുറത്തേക്കും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും, തിരക്ക് ഒഴിവാക്കുന്നതിനും, രോഗികൾക്കും സന്ദർശകർക്കും ആരോഗ്യ പ്രവർത്തകർക്കും പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന്, ആശുപത്രികളിലെയും…

Read More

കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം 35 പദ്ധതികൾ പ്രഖ്യാപിച്ചു

കുവൈത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 2024-2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ 35 പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ, ടെ​ൻ​ഡ​ർ, ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി വി​വി​ധ ഘ​ട്ട​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മെ​യി​ന്‍റ​ന​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ്, പ്ലാ​നി​ങ്ങും ഡ​വ​ല​പ്‌​മെ​ന്‍റും, പ​രി​ശോ​ധ​ന​ക്കും ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ​ത്തി​നു​മു​ള്ള സ​ർ​ക്കാ​ർ കേ​ന്ദ്രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ൾ ഈ ​പ്രോ​ജ​ക്ടു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. റോ​ഡ്‌​സ് ആ​ൻ​ഡ് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ടി​നാ​യു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​വ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Read More

കുവൈത്തിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നതിൽ ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന് പുറത്തുനിന്നാണ് തട്ടിപ്പുകാർ ഫോണ്‍ കോളുകള്‍ ചെയ്യുന്നത്. സംശയാസ്പദമായ രീതിയിലുള്ള ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവർ പൊലീസിന് വിവരം കൈമാറണമെന്നും അധികൃതർ അറിയിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നത്. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് വലിയ അപകടങ്ങൾ…

Read More