കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. എയർപോർട്ട് ടെർമിനല്‍ ഒന്നിലാണ് വിമാനത്താവളത്തിലെ ആദ്യ സ്റ്റേഷന്‍ തുറന്നത്. കുവൈത്ത് പൗരന്മാർക്കും പ്രവാസികള്‍ക്കും സുരക്ഷാ സേവനങ്ങൾ നൽകുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

കുവൈത്ത് രാജ്യാന്തര പുസ്തകമേളയില്‍ 3.6 ലക്ഷമാളുകൾ സന്ദര്‍ശകരായെത്തി

കുവൈത്ത് രാജ്യാന്തര പുസ്തകമേളയില്‍ 3,60,000 പേര്‍ സന്ദര്‍ശിച്ചതായി പുസ്തകമേള ജനറൽ സൂപ്പർവൈസർ സാദ് അൽ-എൻസി അറിയിച്ചു. നവംബർ 22 ന് ആരംഭിച്ച 46-ാമത് എഡിഷൻ അന്താരാഷ്ട്ര പുസ്തകമേള ഡിസംബർ 2 ആണ് സമാപിച്ചത്. കുട്ടികൾക്കായുള്ള പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും മേളയുടെ ആകർഷകമായി. മേളയില്‍ 29 രാജ്യങ്ങളിൽ നിന്നുള്ള 524 പ്രസാധകര്‍ പങ്കെടുത്തതായി അൽ-എൻസി പറഞ്ഞു. ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്‍റെ ഭാഗമായി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത ശിൽപശാലകൾ, സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. 1975 നവംബറില്‍ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേള…

Read More

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വർധന

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 43.65 ലക്ഷം യാത്രക്കാർ കുവൈത്ത് വഴി യാത്ര ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. വേനൽക്കാലത്താണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയത്. ഈ സീസണിൽ 43.65 ലക്ഷം യാത്രക്കാരാണ് കുവൈത്ത് വഴി യാത്രയായതെന്ന് ഡിജിസിഎ ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. നേരത്തെ വിമാനങ്ങളുടെ കാലതാമസവും ലോജിസ്റ്റിക് ജോലികൾ നടപ്പിലാക്കുന്ന കമ്പനികളുമായുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും…

Read More