
കുവൈത്ത് ദുരന്തം; കെ.ജി എബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം; അന്വേഷണവുമായി സഹകരിക്കും
എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. അബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം. അദ്ദേഹത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. കുവൈത്തിലെ നിയമാനുസരണം കമ്പനിയയുടെ ചെയർമാൻ ഒരു അറബ് വംശജനാണെന്നും എബ്രഹാമിന്റെ മകനും എൻ.ബി.ടി.സി ഡെപ്യൂട്ടി ഡയറക്‌ടറുമായ ഷിബി എബ്രഹാം,കെ.ജി.എ ഗ്രൂപ്പ് ഡയറക്‌ടർ ഈപ്പൻ എന്നിവർ പറഞ്ഞു. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ഇരുവരും വ്യക്തമാക്കി. കെട്ടിടത്തിൽ കൃത്യമായ രീതിയിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു. മുനിസിപ്പാലിറ്റിയുടെ കർശന പരിശോധനകൾ നടക്കുന്നുണ്ട്. സെക്യൂരിറ്റി റൂമിൽ മൊബൈൽ ചാർജർ കുത്തിയപ്പോളുണ്ടായ ചെറിയ അഗ്നിയാണ്…